പ്രശസ്‌ത തമിഴ്‌ പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു…

പ്രശസ്‌ത പിന്നണി ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്‌ദമായ ഉമ ഇളയരാജയുടെ 200 ഗാനങ്ങൾ പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ എ വി രമണൻ ലളിതഗാന ശാഖയിൽ ശ്രദ്ധേയനാണ്. എ വി രമണനൊപ്പം കുറച്ച് സിനിമകളിൽ പാടിയെങ്കിലും ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഉമയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *