EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സെന്റ് ഗൊറെറ്റീസ് സ്കൂളിൽ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു…

തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ഗൊറെറ്റീസ് ഹൈസ്കൂളിൽ ആൺകുട്ടികളുടെ ശുചിമുറി സമുച്ചയം അഡ്വ. വി.കെ പ്രശാന്ത്എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ്ശുചിമുറികളുടെ നിർമ്മാണം പൂർത്തിയാക്കിയത്. കിണവൂർ വാർഡ് കൌൺസിലർ സുരകുമാരി ആർ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. അക്വീന, സ്കൂൾ ലോക്കൽ മാനേജർ മദർ. ഡോ. സാന്ദ്ര, പി.റ്റി.എ പ്രസിഡന്റ് സൈമൺ പിമാത്യൂ, സ്റ്റാഫ് സെക്രട്ടറി സിനി ബി സൈമൺ എന്നിവർ പങ്കെടുത്തു.

മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ഹെലികോപ്റ്റര്‍ അപകടത്തിൽ കൊല്ലപ്പെട്ടു…

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മുന്‍ ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര കൊല്ലപ്പെട്ടു. പിനേര അടക്കം നാലുപേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ചിലിയിലെ പ്രധാനപ്പെട്ട അവധിക്കാല കേന്ദ്രമായ ലാഗോ റാങ്കോയ്ക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. രക്ഷാപ്രവര്‍ത്തകര്‍ പിനേരയുടെ മൃതദേഹം കണ്ടെടുത്തതായും സര്‍ക്കാര്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുമെന്നും ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ വ്യക്തമാക്കി.

കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി പിടിയില്‍

നിരവധി മോഷണ കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കല്‍ ഷാജി (40) അറസ്റ്റില്‍. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും വെള്ളയില്‍ പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പുതിയ നിരത്തുള്ള വീട്ടില്‍ നടന്ന മോഷണത്തിനിടെയാണ് ഇന്‍സ്പെക്ടര്‍ ഹരീഷിന്റെ നേതൃത്വത്തിലുള്ള വെള്ളയില്‍ പോലീസ് പ്രതിയെ പിടികൂടിയത്.സമാന രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ വിവരം ശേഖരിച്ച് പരിശോധന നടത്തി വരുന്നതിനിടെയാണ് പ്രതി ഒളിവില്‍ കഴിയുന്ന വിവരം സിറ്റി ക്രൈം സ്‌ക്വാഡിന് ലഭിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നടക്കാവ് കുന്നത്ത് താഴത്തുള്ള വീടിന്റെ ടെറസിലൂടെ കയറിയാണ് പ്രതി മോഷണം നടത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പ്രതിക്ക് മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തിയ സ്വര്‍ണ മോതിരവും വിവോ കമ്പനിയുടെ രണ്ട് മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം കണ്ടെടുത്തു. വീട്ടില്‍ ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങള്‍ ജനല്‍ വഴി മോഷ്ടിക്കുന്നതാണ് ഷാജിയുടെ രീതി. കോടതിയില്‍ ഹാജരാക്കിയ ഷാജിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത്, വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ സീനിയര്‍ സി.പി.ഒമാരായ ഷിജു, ധര്‍മ്മദാസ്, സൈബര്‍ സെല്‍ സിപിഒ പ്രസാദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *