മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്…

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ലാത്തിച്ചാര്‍ജ്. കെ എസ് യു സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, ആലപ്പുഴ ജില്ല പ്രസിഡന്റ് എ ഡി തോമസ് എന്നിവര്‍ക്ക് നേരെയാണ് ലാത്തി ചാര്‍ജ് നടത്തിയത്.എ ഡി തോമസിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു.

കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല.കൊല്ലം തേവലക്കരയില്‍ വയോധികയെ അതിക്രൂരമായാണ് മരുമകള്‍ മഞ്ജു മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നല്‍കിയത്. 80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്തു. കമ്പി വടികൊണ്ടുള്ള ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റു. ഭക്ഷണം പോലും നല്‍കാതെ വീടിന് പുറത്താക്കി. ആറര വര്‍ഷമായി ക്രൂരത തുടരുകയാണെന്ന് ഏലിയാമ്മ പറഞ്ഞു.

തിരുവനന്തപുരം അമ്പലത്തറ മിൽമ പ്ലാന്റ് സമീപം 70 സെന്റ് വിൽപ്പനയ്ക്ക്…

Leave a Comment

Your email address will not be published. Required fields are marked *