
രണ്ടാം ടേമിൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയ തോമസ് കെ.തോമസിന് മറുപടിയുമായി മന്ത്രി എ.കെ.ശശീന്ദ്രൻ. മന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാമെന്നും എന്നാൽ അക്കാര്യം പറയേണ്ടത് പാർട്ടി വേദിയിലാണെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ ശശീന്ദ്രന്റേത് അറിവില്ലായ്മയാണെന്നും ദേശീയ നേതൃത്വമെടുത്ത തീരുമാനമാണ് താൻ പറഞ്ഞതെന്നും തോമസ് കെ.തോമസ് പ്രതികരിച്ചു. ശശീന്ദ്രനോടും തന്നോടും ടി.പി.പീതാബംരനോടും പ്രഫുൽ പട്ടേൽ ഇക്കാര്യം പറഞ്ഞതാണ്. ഏതു വേദിയിൽ പറയണം എന്നുകൂടി ശശീന്ദ്രൻ പറയണം. പാർട്ടി വേദി ശശീന്ദ്രന്റെയും പി.സി.ചാക്കോയുടെയും കയിലല്ലേ, തനിക്ക് പാർട്ടി വേദിയില്ലെന്നും തോമസ് കെ.തോമസ് പറഞ്ഞു.
