വയനാട്ടിൽ ഭീതി വിതച്ച നരഭോജി കടുവയെ തേടി നാട്ടുകാരും വനപാലകരും പൊലീസും. കടുവയ്ക്കായി ദൗത്യ സംഘം തെരച്ചിൽ തുടരുകയാണ്. ഭീതിയോടെ നാട്ടുകാരും ഒപ്പമുണ്ട്. അതിനിടെ കാട്ടുമൃഗങ്ങളിൽ നിന്നു മനുഷ്യരെ രക്ഷിക്കണമെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാലു തോമസിന്റെ ആശ്രിതർക്കു സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് മാനന്തവാടി താലൂക്കിലിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യ സംഘതിതിൽ 30 പേരുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണു തെരച്ചിൽ. മെരുങ്ങുന്നില്ലെങ്കിൽ മയക്ക് വെടി വയ്ക്കാനാണ് തീരുമാനം. ജനങ്ങൾ ആകെ ഭീതിയിലാണ്. കടുവയെ പിടികൂടുന്നതിന് വേണ്ടി ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു.