യുക്രെയ്‌ന്റെ നിര്‍ണായകമായ സുരക്ഷയും പ്രതിരോധ ആവശ്യങ്ങളും നിറവേറ്റുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 625 ദശലക്ഷം യുഎസ് ഡോളറിന്റെ അധിക സൈനിക സഹായം പ്രഖ്യാപിച്ചു. ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റംസ്, പീരങ്കി സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് സഹായം പ്രഖ്യാപിച്ചത്. നാല് ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റങ്ങള്‍ (ഹിമാര്‍സ്), 16 155 എംഎം ഹോവിറ്റ്‌സര്‍, 75,000 155 എംഎം റൗണ്ട് പീരങ്കികള്‍, 500 പ്രിസിഷന്‍ ഗൈഡഡ് 155 എംഎം പീരങ്കി റൗണ്ടുകള്‍, 1,000 155 എംഎം റൗണ്ടുകള്‍ റിമോട്ട് ആന്റിആര്‍മര്‍ മൈന്‍ (RAAM) സിസ്റ്റങ്ങള്‍, 16 105 എംഎം ഹോവിറ്റ്‌സര്‍, 30,000 120 എംഎം മോര്‍ട്ടാര്‍ റൗണ്ടുകള്‍, 200 MaxxPro മൈന്‍ റെസിസ്റ്റന്റ് ആംബുഷ് സംരക്ഷിത വാഹനങ്ങള്‍ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു.