ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങിയ യുവാവിന്റെ സഹോദരനെ മർദ്ദിച്ചു കൊന്ന ആറു പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (26) കൊല്ലപ്പെട്ട കേസിലാണ് ഭൂതിവഴിയിലെ പഞ്ചായത്ത് അംഗത്തിന്റെ മകൻ വിപിൻ പ്രസാദ്, ഭൂതവഴി സ്വദേശികളായ മാരി എന്ന പ്രവീൺ, രാജീവ്, വരോട് സ്വദേശികളായ നാഫി, സുനിൽകുമാർ, അഷറഫ് എന്നിവരെ അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.പത്തംഗ സംഘത്തിലെ ബാക്കി നാലുപേർക്കായി തെരച്ചിൽ ഊർജിതമാക്കി.