EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വാരണാസി ശ്രീകാശിമഠ് സംസ്ഥാൻ മഠാധിപതിയും, ഗൗഡ സാരസ്വതരുടെ ആത്മീയാചാര്യനുമായ ശ്രീമദ് സംയമിന്ദ്ര തീർഥ സ്വാമികൾ തലസ്ഥാനത്തെത്തി…

വാരണാസി ശ്രീകാശിമഠ് സംസ്ഥാൻ മഠാധിപതിയും, ഗൗഡ സാരസ്വതരുടെ ആത്മീയാചാര്യനുമായ ശ്രീമദ് സംയമിന്ദ്ര തീർഥ സ്വാമികൾ തലസ്ഥാനത്തെത്തി. രാമേശ്വരത്തു നിന്നും ഇന്നലെ വൈകിട്ടാണ് സ്വാമികൾ എത്തിചേർന്നത്. വെട്ടിമുറിച്ച കോട്ടയിൽ അദ്ദേഹത്തിന് പൂർണ്ണകുംഭം നല്‌കി, വേദ – വാദ്യഘോഷങ്ങളോടും കലശപുഷ്‌പങ്ങളോടും ചേർന്ന് തിരുവനന്തപുരം ഗൗഡ സാരസ്വത ബ്രാഹ്മണ സഭ നേതാക്കളായ പ്രസിഡന്റ് അഡ്വ. കെ ജി മോഹൻദാസ് പൈ, സതീഷ് പ്രഭു, സോമനാഥ പ്രഭു, രങ്കനായ്ക്ക്, മുരളീധർ പൈ, നവീൻകുമാർ, ബാലകൃഷ്‌ണ ഹെഗ്‌ഡെ, സതീഷ് കമ്മത്ത്, സന്തോഷ് എസ് പ്രഭു, വിനോദ് വി പൈ, ഹരികുമാർ, സുരേഷ് ഭട്ട്, സുരേഷ് കമ്മത്ത്, സച്ചിതാനന്ദ പ്രഭു, സച്ചിൻ ഷേണായ് എന്നിവർ സ്വീകരിച്ച് സ്വാമികൾ ക്യാമ്പ് ചെയ്യുന്ന രംഗവിലാസം കൊട്ടാരത്തിലേക്കാനയിച്ചു.

മഠത്തിൻ്റെ ഒരു ശാഖയ്ക്കായി കരിക്കകത്ത്, സ്വാമിയാർ വെള്ളിയാഴ്ച്ച (21-11-2025, 11 മണിക്ക് ഭൂമിപൂജ നടത്തും. മുറജപത്തിൻ്റെ വേദിയും സ്വാമി സന്ദർശിക്കും. വിശിഷ്‌ഠ വ്യക്‌തികൾ സ്വാമിയാരെ സന്ദർശിക്കുമെന്നറിയുന്നു. വ്യാഴം മുതൽ ഞായർ വരെ സ്വാമികൾ തലസ്ഥാന നഗരിയിൽ ഉണ്ടാകും.എല്ലാദിവസവും വിവിധ പൂജകൾ, ആരതി, ഭജന, ദിയാ സേവ, ആശീർവചന പ്രഭാഷണങ്ങൾ, ശിഷ്യവ്യന്ദത്തെ ആശിർവദിക്കുന്ന മറ്റു പരിപാടികൾ എന്നിവ ഉണ്ടാകും. 23-11-2025, ഞായറാഴ്ച്ച ഉച്ചക്കുശേഷം സ്വാമിയാർ ചേർത്തലയിലേക്ക് പുറപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *