
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ചുള്ള വാര്‍ത്താസമ്മേളനത്തിനും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ എല്ലാ വോട്ടര്‍ക്കും ഒരു സന്ദേശം നല്‍കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷർ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഭരണഘടനാപരമായ കര്‍ത്തവ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.’തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചത്. പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണ്. ആര്‍ക്കും പരാതി അറിയിക്കാം’, മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു.

മലയോരത്ത് വിളവെടുക്കുന്നത് വന്യമൃഗങ്ങള്‍: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ

മലയോര കര്‍ഷകര്‍ വിയര്‍പ്പ് ചിന്തിയുണ്ടാക്കുന്ന കാര്‍ഷികോപ്പന്നങ്ങള്‍ വിളവെടുക്കുന്നത് വന്യമൃഗങ്ങളാണെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മലയോര കര്‍ഷകര്‍ക്ക് വന്യമൃഗങ്ങളെ പേടിക്കാതെ കൃഷിചെയ്യാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് വല്‍സമ്മ സെബാസ്റ്റ്യന്‍ ആധ്യക്ഷം വഹിച്ചു. വിവിധ മേഖലയിലെ കര്‍ഷകരായ സുലൈമാന്‍ തെച്ചിയോടന്‍, സാമുവേല്‍ പാലനില്‍ക്കുന്നതില്‍, റംലത്ത് കൊല്ലഞ്ചേരി, കെ.എം മുഹമ്മദ് ഷാന്‍, കെ.പി വിജയരാഘവന്‍, പുലത്ത് മുനീര്‍ എന്നിവരെ എം.എല്‍.എ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.പുഷ്പവല്ലി മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളി, കൃഷി ഓഫീസര്‍ ടി. രേഷ്മ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ സുരേഷ്, കെ. സീനത്ത്, പഞ്ചായത്തംഗങ്ങള്‍ നിഷിദ മുഹമ്മദാലി, ബുഷറാബി, മൈമൂന, പി.വി പുരുഷോത്തമന്‍, മുജീബ് തറമ്മല്‍, റീന, ചന്ദ്രന്‍ ചെറിയമാതയില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പറമ്പില്‍ ബാവ, സി. ബാലകൃഷണന്‍, ബിജു മണ്ഡലം ബിജു, കെ.ടി മാത്യു, പാറാട്ടി അഹമ്മദ് കുട്ടി, പി.വൈ മാത്തുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

CPM പോളിറ്റ് ബ്യൂറോയ്ക്ക് ലഭിച്ച കത്ത് ചോർന്നു. പരാതി ചോർന്നതിനെതിരെ CPM ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷർഷാദിന്റെ പരാതി. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസിൽ തെളിവായി കത്ത് ഡൽഹി ഹൈക്കോടതിയിൽ.
കർഷക ദിനം ആചരിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനംതദ്ദേശസ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുതിർന്ന കർഷകൻ എം പി ഉണ്ണികൃഷ്ണൻ മേലേപുരക്കൽ, മുതിർന്ന കർഷകനായി ശ്രീധരൻ നായർ പള്ളത്ത്, മികച്ച ജൈവ കർഷകനായി ശങ്കരൻ കുന്നത്തേരി, മികച്ച വനിതാ കർഷകയായി കോച്ചി നമ്മിണി പറമ്പിൽ, മികച്ച എസ് സി കർഷകനായി അനിൽ നീട്ടിയത്ത്, മികച്ച വിദ്യാർഥി കർഷകനായി ദേവനന്ദു വി ഡി, ജി എച്ച് എസ് നാഗലശ്ശേരി എന്നിവരെ ആദരിച്ചു.

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി ബാലചന്ദ്രൻ അധ്യക്ഷനായി. നാഗലശ്ശേരി കൃഷി ഓഫീസർ കെ ടി സീനത്ത്, നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം കമ്മിറ്റി അധ്യക്ഷൻ കെ വി സുന്ദരൻ, എ എം രാജൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി പി വി പ്രിയ, കാർഷിക വികസന സമിതി അംഗം നാരായണൻ ഉണ്ണി,നാഗലശ്ശേരി കൃഷിഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് ദർശന പരമേശ്വരൻ, കർഷകർ, പാടശേഖര സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കേരളത്തിൻ്റെ കാർഷികമേഖല വളർച്ചയുടെ പാതയിലാണെന്നും ദേശീയ ശരാശരിയുടെ ഇരട്ടിയിലധികം വളർച്ച കേരളം കൈവരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖല ദേശീയതലത്തിൽ 2.1 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, സംസ്ഥാനത്ത് കേരളം 4.65 ശതമാനം വളർച്ച നേടി. കർഷകൻ്റെ വരുമാനത്തിൽ 50 ശതമാനം വരുമാനം വർദ്ധിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ കൃഷിവകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി. മിഷൻ 2026 എന്ന പേരിൽ ആവിഷ്കരിച്ച ഹ്രസ്വകാല കാർഷിക പദ്ധതിയും ദീർഘകാല പദ്ധതിയായ മിഷൻ 2033-ഉം ഇതിന് ഏറെ സഹായകരമായി. സമഗ്ര കാർഷിക വിള ഇൻഷ്വറൻസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ സാധിച്ചു. നെല്ലിൻ്റെ ഉത്പാദനക്ഷമത ഹെക്ടറിന് 3108 കിലോ ആയി വർദ്ധിപ്പിക്കാനും കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയിൽ 54 ശതമാനം വളർച്ച കൈവരിക്കാനും ഈ സർക്കാരിന്റെ കാലയളവിൽ സാധിച്ചു. പച്ചത്തേങ്ങ സംഭരണം 6.28 ലക്ഷം ടണ്ണിൽ നിന്നും 17.20 ലക്ഷംടണ്ണായി വർദ്ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും വിപണി അനിശ്ചിതത്വവും വന്യമൃഗ ആക്രമണങ്ങളും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും മൂല്യവർദ്ധിത ഉൽപാദനരംഗത്ത് മാറ്റം കൊണ്ടുവരുന്നതിനുമായി ലോകബാങ്കിൻ്റെ സഹകരണത്തോടെ 2365 കോടി രൂപയുടെ കേര പദ്ധതി നടപ്പിലാക്കുകയാണ്. നാല് ലക്ഷം കർഷകർക്ക് നേരിട്ടും പത്ത് ലക്ഷം കർഷകർക്ക് പരോക്ഷമായും കേര പദ്ധതിയുടെ പ്രയോജനം ലഭിക്കും. 40 വർഷങ്ങൾക്ക് ശേഷമാണ് ലോകബാങ്കിൻ്റെ ബൃഹദ് പദ്ധതി കാർഷികമേഖലയ്ക്ക് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായി കാർഷിക കലണ്ടറിൽ മാറ്റം വരുത്തി ക്രിയാത്മകമായ ചർച്ചയിലൂടെയും നൂതന കൃഷി രീതിയിലൂടെയും കാർഷിക മേഖലയെ മുന്നോട്ടു കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു . നൂതന സാങ്കേതികവിദ്യകൾ കൂടി സംയോജിപ്പിച്ച ഇടപെടലുകളാണ് കാർഷികമേഖലയിൽ സർക്കാർ നടത്തുന്നത്. 150 ലധികം അഗ്രിടെക് സ്റ്റാർട്ട്അപ്പുകൾക്ക് തുടക്കമിടാൻ കഴിഞ്ഞു. മൂല്യവർദ്ധിത ഉത്പന്ന മേഖലയിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തുവാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. കാർഷികമൂല്യ ഉത്പന്നങ്ങളെ ഒരു ബ്രാൻഡ് ആക്കി ഒരു കൃഷിഭവൻ ഒരു മൂല്യ വർധിത ഉത്പന്നം എന്ന ലക്ഷ്യത്തോടുകൂടി മുന്നോട്ടുപോകുന്നു. ഇതുവഴി 200ലധികം മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണനത്തിന് തയ്യാറാക്കാനായി.വന്യമൃഗ ശല്യം തടയേണ്ട കാര്യം തന്നെയാണ്. എന്നാൽ, സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ കൊണ്ട് മാത്രം ഇക്കാര്യത്തിൽ പൂർണ്ണത കൈവരിക്കാൻ ആവില്ല. കേന്ദ്ര നിയമത്തിൽ കാലോചിതമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്.
കൂടാതെ സംസ്ഥാന സർക്കാരിന് പ്രാവർത്തികമാക്കാൻ കഴിയുന്ന പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചു. പരമ്പരാഗത കൃഷി രീതികളും ആധുനിക കൃഷികളും സംയോജിപ്പിച്ച് നടപ്പാക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു
ജീവിതത്തിന്റെ നിലനിൽപ്പിന് കർഷകർ അത്യാവശ്യ ഘടകമാണെന്നും കൃഷിവകുപ്പിന്റെ ദിനമല്ല കർഷകരുടെ ദിനമാണ് ചിങ്ങം ഒന്നെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
കൃഷിയിൽ ജീവിതം സമർപ്പിച്ചവരാണ് കർഷകർ, അവർക്ക് പിന്തുണയും പിൻബലവും നൽകുന്ന ദിനം കൂടിയാണ് കർഷകദിനം. കർഷകൻ തളരുന്നത് നമ്മുടെ സമൂഹത്തെ തളർത്തും.
കർഷകരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കർഷകർകരുടെ ഉത്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കർഷകനല്ല വിപണിയാണ് നിശ്ചയിക്കുന്നതെന്നും അതിന് മാറ്റം വരണമെന്നും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്.
കൃഷിയിൽ ആധുനികതയെയും സാങ്കേതികവിദ്യകളേയും യന്ത്രങ്ങളെയും ഉപയോഗപ്പെടുത്തി കൂടുതൽ സ്മാർട്ട് ആക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജെൻസും ഇന്റർനെറ്റ് ഓഫ് തിങ്‌സും സാങ്കേതിക രംഗത്തേക്ക് കടന്നുവരികയാണെന്നും കൃഷിയിൽ ഇതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഡ്രോൺ സാങ്കേതികവിദ്യയിലൂടെ വിത്തുകൾ വിതയ്ക്കാനും 40 ശതമാനത്തിലധികം വിത്തുകൾ ലാഭിക്കുവാനും മികച്ച വിളവെടുപ്പ് നേടാനും നമുക്ക് കഴിഞ്ഞു. കൃഷിയും കൃഷിയിടങ്ങളും സ്മാർട്ട് ആകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മുതിർന്ന കർഷകൻ ജോസഫ് പള്ളൻ, കർഷകത്തൊഴിലാളി സംഗീത എ ആർ എന്നിവരെ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ വേദിയിൽ ആദരിച്ചു.കർഷകരുടെ നാടാണ് കേരളമെന്നും കർഷകരാണ് കേരളത്തിലെ യഥാർത്ഥ ബ്രാൻഡ് അംബാസിഡർമാരെന്നും മൂല്യ വർദ്ധനവിലൂടെ കൃഷിയിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിന് കർഷകരെ സർക്കാർ സഹായിച്ചു എന്നും മന്ത്രി കെ രാജൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർക്കുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനായി രണ്ടായിരം കോടിയിലധികം രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ച് കൃഷിവകുപ്പ് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

