
2025 ലെ Numbeo Safety Index 2025 പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ തിരുവനന്തപുരം ഏഴാം സ്ഥാനം നേടി. ആഗോളതലത്തിൽ, safety index score 61.1 ഉം Crime Index 38.9 ഉം നേടി 149-ാം സ്ഥാനത്താണ്.Numbeo Safety Index എന്നത് ആളുകൾക്ക് അവരുടെ രാജ്യങ്ങളിലും നഗരങ്ങളിലും എത്രത്തോളം സുരക്ഷിതത്വം തോന്നുന്നു എന്നതിന്റെ Crowd Sourced, തത്സമയ വിലയിരുത്തലാണ്. ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണകളെ അടിസ്ഥാനമാക്കി ഇത് നഗരങ്ങളെ റാങ്ക് ചെയ്യുന്നു, പകൽ സമയത്തെയും രാത്രിയിലെയും അനുഭവങ്ങൾ ഉൾക്കൊള്ളുന്നു. കവർച്ച, കാർ മോഷണം, ശാരീരിക ആക്രമണങ്ങൾ, പൊതു സ്ഥലങ്ങളിലെ പീഡനം എന്നിവയ്ക്കുള്ള സാധ്യതകൾ പോലുള്ള വ്യക്തിഗത സുരക്ഷാ ആശങ്കകൾ ഇത് വിലയിരുത്തുന്നു. ചർമ്മത്തിന്റെ നിറം, വംശം, ലിംഗഭേദം അല്ലെങ്കിൽ മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം, നശീകരണ പ്രവർത്തനങ്ങൾ, കവർച്ച തുടങ്ങിയ സ്വത്ത് കുറ്റകൃത്യങ്ങൾ, ആക്രമണം, കൊലപാതകം പോലുള്ള അക്രമ കുറ്റകൃത്യങ്ങൾ എന്നിവയും സൂചികയിൽ ഉൾപ്പെടുന്നു.

ഉയർന്ന സുരക്ഷാ സൂചിക സ്കോർ സൂചിപ്പിക്കുന്നത് കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും കൂടുതൽ ഫലപ്രദമായ നിയമപാലനവും ഉള്ള ഒരു നഗരം സുരക്ഷിതമാണെന്ന്. ചെന്നൈ, പൂനെ തുടങ്ങിയ വലിയ മെട്രോ നഗരങ്ങളെക്കാൾ മുന്നിലുള്ള തിരുവനന്തപുരത്തിന്റെ സ്ഥാനം നഗരത്തിന്റെ ആപേക്ഷിക സുരക്ഷയും മെച്ചപ്പെട്ട പൊതു സുരക്ഷയും എടുത്തുകാണിക്കുന്നു.ഉയർന്ന കണ്ടെത്തൽ നിരക്കുകൾ, പരാതികളോടുള്ള വേഗത്തിലുള്ള പ്രതികരണങ്ങൾ, സജീവമായ പൗര പങ്കാളിത്തം എന്നിവയുടെ സ്വാധീനമാണ് തലസ്ഥാനത്തിന്റെ സ്ഥാനം പ്രതിഫലിപ്പിക്കുന്നത്.
വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന …

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത് കൊല്ലം ജില്ലയില്‍ നിന്നാണ്. കൊല്ലത്ത് വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തിട്ടുണ്ട്. മണ്ണാറശാല പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും നിലവാരമില്ലാത്ത 2480 ലിറ്റര്‍ ഹരി ഗീതം വെളിച്ചെണ്ണ ഉള്‍പ്പെടെ ആലപ്പുഴ ജില്ലയില്‍ നിന്നും ആകെ 6530 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.11 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 20 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഭക്ഷണ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊതുജനങ്ങള്‍ക്ക് വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.

ഏറ്റ് മുട്ടലിൽ +1 വിദ്യാർത്ഥിയ്ക്ക് പരിക്ക് …

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻ്റിനു മുന്നിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി . പ്ലസ് ഓൺ വിദ്യാർത്ഥിയ്ക്ക് ഗുരുതര പരിക്ക്. ഇളമ്പ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നസീബിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് ആക്രമണം. പരിക്കേറ്റ നസീബിനെ നാട്ടുകാർ തടഞ്ഞുവെച്ച ശേഷം ആറ്റിങ്ങൽ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നിട് പൊലീസ് നസീബി നെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനിതാ കമ്മീഷൻ സബ്ജില്ലാ സെമിനാർ കേസരി ഹാളിൽ സതീദേവി ഉദ്ഘാടനം ചെയ്യുന്നു…

വാമനപുരം നിയോജകമണ്ഡലത്തിലെ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പബ്ലിക് മാർക്കറ്റ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു.

പെരിങ്ങമ്മല പഞ്ചായത്തിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു
പെരിങ്ങമ്മല പഞ്ചായത്തിലെ നവീകരിച്ച പബ്ലിക് മാർക്കറ്റും പഞ്ചായത്ത് ഓഫീസ് അനുബന്ധന കെട്ടിട സമുച്ചയവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതിലൂടെ പെരിങ്ങമ്മല പഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് വികസന പദ്ധതികൾ യാഥാർഥ്യമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.പബ്ലിക്ക് മാർക്കറ്റിൽ മാതൃകാപരവും മികച്ച രീതിയിലും മാലിന്യ സംസ്കരണത്തിനുള്ള വഴികൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ തദ്ദേശ സേവനങ്ങളും പൂർണമായും വിരൽത്തുമ്പിൽ എത്തിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും, കെ സ്മാർട്ട് ആപ്പ് ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ പുതിയതായി പണികഴിപ്പിച്ച പബ്ലിക് ലൈബ്രറി, ഐ. സി. ഡി. എസ് ഓഫീസ്, സാക്ഷരതാ മിഷൻ, തുടർവിദ്യാഭ്യാസ കേന്ദ്രം, അതിഥി മന്ദിരം, വ്യവസായ സംരംഭക സഹായ കേന്ദ്രം എന്നിവ ഉൾപ്പെട്ടതാണ് പുതിയ ഓഫീസ് സമുച്ചയം. 67 ലക്ഷം ചെലവഴിച്ചാണ് ഓഫീസ് സമുച്ചയം നിർമിച്ചത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് കമ്മീഷന്‍ ഓഫീസിലെ കോര്‍ട്ട് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ എ. എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും.
സിറ്റിംഗില്‍ നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാവുന്നതാണ്. സിറ്റിംഗുകളില്‍ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന മെയില്‍ വിലാസത്തിലോ, 9746515133 എന്ന നമ്പരില്‍ വാട്ട്സ് ആപ്പിലോ പരാതി സമര്‍പ്പിക്കാവുന്നതാണ്.

SheCycling
വനിതകൾക്കായുള്ള സൗജന്യ സൈക്കിൾ പരിശീലന പരിപാടി
അഡ്വ. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വനിതകൾക്കായുള്ള സൗജന്യ സൈക്കിൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വി കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. ഷീ സൈക്ലിംഗ് പരിശീലനത്തിന് എത്തിയ സ്ത്രീകളും പെൺകുട്ടികളുമാണ് പരിപാടിയുടെ അംബാസിഡർമാരെന്ന് എംഎൽഎ പറഞ്ഞു.സ്ത്രീകളുടെയും കുട്ടികളുടെയും മാനസിക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ജീവിതത്തിനും ഷീ സൈക്ലിംഗ് പോലുള്ള പരിശീലന പരിപാടികൾക്ക് വലിയ പ്രാധാന്യമുണ്ട്.നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ, റോഡിന്റെ ഭാഗങ്ങളിൽ ലാൻഡ്സ്കേപ്പ്, സീനിയർ സിറ്റിസൺ കോർണർ, പാർക്കിംഗ്, കുട്ടികൾക്കായുള്ള പാർക്ക് എന്നിവ സജ്ജീകരിക്കാൻ തീരുമാനിച്ചുവെന്നും എംഎൽഎ പറഞ്ഞു.കിഫ്‌ബിയുടെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി എൽഎംഎസ് മുതൽ കവടിയാർ, പൈപ്പ് ലൈൻ റോഡിന്റെ ഭാഗങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സൈക്ലിംഗ് പരിശീലന പരിപാടിയുടെ ഭാഗമായി മാനസിക സമർദ്ദം കുറയ്ക്കാൻ കൗൺസിലിംഗ് പരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൈക്കിൾ എംബസിയാണ് ഷീസൈക്ലിംഗ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത്.കവടിയാർ പൈപ്പ് ലൈൻ റോഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ കുറവൻകോണം വാർഡ് കൗൺസിലർ ശ്യാം കുമാർ, മുൻ കൗൺസിലർ പി എസ് അനിൽകുമാർ, ഇന്ത്യൻ സൈക്കിൾ എംബസി പ്രതിനിധി പ്രകാശ് ഗോപിനാഥ്, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായി.

Know the Guest: Shri A. Rajarajan

Shri A. Rajarajan is a distinguished scientist in the field of composites and the current Director of the Vikram Sarabhai Space Centre (VSSC) at the Indian Space Research Organisation (ISRO). With a career spanning nearly four decades, he has made significant contributions to India’s space missions. His leadership was also notable during his tenure as the former Director of the Satish Dhawan Space Centre (SDSC SHAR).
Key Achievements
♦️Chandrayaan-3 and Gaganyaan Missions: He played a key role in developing launch complex infrastructure to support major missions, including Chandrayaan-3, Gaganyaan, and SSLV.
♦️Private Sector Collaboration: He led the launch of Vikram-S, the country’s first privately built rocket, and helped foster partnerships that brought private industries into the space research sector.
♦️Composite Technology: He established a Centre of Excellence to enable industries to become partners in composite technology development.
♦️Awards and Honors: He has been honored with an ISRO Merit Award, Team Excellence Awards, and honorary doctorates. The Tamil Nadu government also felicitated him for his role in the success of the Chandrayaan-3 mission.
♦️Research: He holds a patent in Film-Boiling CVI technology and has published numerous papers in international journals.

സെന്റ് മേരീസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ശാരീരികവും മാനസികവുമായ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, മൂന്ന് അധ്യാപകർ എന്നിവർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി ആരംഭിച്ചു.
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. നാളെ രാത്രി 8ന് മെഴുകുതിരി തെളിച്ച് എല്ലാ ജില്ലകളിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ 7 വരെ പ്രതിഷേധ റാലികളും സംഘടിപ്പിക്കും. ‘വോട്ട് കള്ളന്‍ സിംഹാസനം വിട്ടുപോകുക’ എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി യോഗത്തില്‍ തീരുമാനമായി.
◾ വോട്ടര്‍ പട്ടികയിലെ വ്യാപക ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണയുമായി കേരളത്തിലെ എഴുത്തുകാര്‍. രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള സംയുക്ത പ്രസ്താവന എഴുത്തുകാര്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ മറക്കുന്നെന്നും. രാഹുല്‍ ഗാന്ധിയെ ഉപാധികളില്ലാതെ പിന്തുണക്കുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു.

