EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആലുവയില്‍ 8 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു…

ആലുവയിൽ വീണ്ടുമൊരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി…

പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദ്ദേശം ലംഘിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 1964 ഭൂപതിവ് ചട്ട ഭേദഗതി ബില്ല് നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവരും. നിര്‍മ്മാണ നിരോധനം മാറുന്നതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ ഓഫീസുകളും സുഖമമായി പ്രവര്‍ത്തിച്ചിരിക്കും അദ്ദേഹം പറഞ്ഞു.വീട്ടില്‍ പട്ടിണി കിടക്കുമ്പോഴും അരി മേടിക്കാന്‍ വെച്ച പൈസ വെച്ചാണ് സഖാക്കള്‍ ഓഫീസ് നിര്‍മ്മിക്കാന്‍ പണം തന്നത്. അത് അടച്ചു പൂട്ടാന്‍ …

സിപിഎം പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ല; ഹൈക്കോടതിയെ വെല്ലുവിളിച്ച് ജില്ലാസെക്രട്ടറി… Read More »

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു…

സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. 2016 മുതൽ എസ് പി ജി ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ കാലാവധി മെയിൽ കേന്ദ്രം നീട്ടി നൽകിയിരുന്നു.കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും എസ് …

എസ് പി ജി തലവൻ അരുൺ കുമാർ സിൻഹ അന്തരിച്ചു… Read More »

വാഗമൺ ചില്ലുപാലം ഇന്ന്​ തുറക്കും…

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ജനങ്ങളിലേക്കെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലാണ് കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഇന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ഓണത്തിന് തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകി. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 3600 അ​ടി ഉ​യ​ര​ത്തി​ലു​ള്ള വാ​ഗ​മ​ണ്ണി​ല്‍ 120 അ​ടി നീ​ള​ത്തി​ല്‍ ജ​ര്‍മ​നി​യി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത ഗ്ലാ​സി​ല്‍ നി​ര്‍മി​ച്ച പാ​ല​ത്തി​നു മൂ​ന്ന് കോ​ടി​യാ​ണ് നി​ര്‍മാ​ണ​ച്ചെ​ല​വ്. 35 ട​ണ്‍ …

വാഗമൺ ചില്ലുപാലം ഇന്ന്​ തുറക്കും… Read More »

മരണവീട്ടില്‍ വാക്കുതര്‍ക്കം; ബന്ധുക്കളുടെ അടിയേറ്റയാള്‍ മരിച്ചു, അറസ്റ്റ്…

കാട്ടാക്കടയില്‍ ഗൃഹനാഥനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കാട്ടാക്കാട തൂങ്ങാംപാറ പൊള്ളവിളയിലാണ് സംഭവം. 55കാരനായ ജലജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവരുടെ അടുത്ത ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനു ചൊവ്വാഴ്ച വൈകീട്ട് നാലോടെ എത്തിയതായിരുന്നു ഇരുഭാഗവും. ഇവിടെനിന്നു മടങ്ങുമ്പോള്‍ ഓട്ടോറിക്ഷയില്‍ എത്തിയ സുനിലും സാബുവും കാറിലെത്തിയ ജലജനുമായി മരണവീടിനു സമീപം റോഡില്‍വെച്ച് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് അടിപിടിയാകുകയും സഹോദരങ്ങളില്‍ ഒരാള്‍ കല്ലെടുത്ത് ജലജന്റെ മുഖത്തുള്‍പ്പെടെ ഇടിച്ചു.മരണവീട്ടിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ജലജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

മരണവീട്ടില്‍ വാക്കുതര്‍ക്കം; ബന്ധുക്കളുടെ അടിയേറ്റയാള്‍ മരിച്ചു, അറസ്റ്റ്… Read More »

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ‘ഇന്ത്യ’ന്‍ എം.പിമാരുടെ പ്രത്യേക യോഗം ഇന്ന്…

കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നയം സംബന്ധിച്ച് തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ ഇന്ന് പ്രത്യേക യോഗം ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിനു കീഴിലുള്ള എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. ന്യൂഡല്‍ഹിയില്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുക. കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 18 മുതല്‍ 23 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുകയാണ്.സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രം രൂപീകരിക്കാനാണ് പ്രതിപക്ഷം യോഗം ചേരുന്നത്. പ്രത്യേക സമ്മേളനത്തിന്റെ …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ‘ഇന്ത്യ’ന്‍ എം.പിമാരുടെ പ്രത്യേക യോഗം ഇന്ന്… Read More »

മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ ഹർജി ഫയലിൽ…

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി നൽകിയെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ അഴിമതി നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്നാണ് ഹർജിയിലെ പ്രധാന വാദം. ഹർജി ഫയലിൽ സ്വീകരിച്ചു.

പുതുപ്പള്ളി ബൂത്തിലേക്ക്…

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 6 മണി  വരെയാണ് വോട്ടെടുപ്പ്.   182 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല്‌ ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ്‌ മണ്ഡലത്തിലുള്ളത്‌. 957 പുതിയ വോട്ടർമാരുമുണ്ട്. വെബ്കാസ്റ്റിങ് ഉൾപ്പെടെയുള്ള ശക്തമായ സുരക്ഷകൾ തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുണ്ട്‌. 675 അംഗ പൊലീസ് സേനയെയും നിയോഗിച്ചു.10 പോളിങ് സ്റ്റേഷനുകൾ പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ്‌. ഈ ബൂത്തുകളിൽ പോളിങ്ങിന്റെയും സുരക്ഷയുടെയും ചുമതല വനിതകൾക്കാണ്. ഏഴു മണിക്ക് മുമ്പുതന്നെ …

പുതുപ്പള്ളി ബൂത്തിലേക്ക്… Read More »

ഫ്‌ളൈറ്റ് അറ്റൻഡന്‍റ് ആയ 24കാരിയെ കഴുത്തറുത്തുകൊന്നു; പ്രതി അറസ്റ്റിൽ…

മുംബൈയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് യുവതിയെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലയിലായിരുന്നു മൃതദേഹം. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.അന്ധേരിയിലെ മറോളിലുള്ള കൃഷന്‍ലാല്‍ മര്‍വാ മാര്‍ഗിലെ എന്‍.ജി കോംപ്ലക്‌സ് അപാര്‍ട്ട്‌മെന്റില്‍ ഇന്നലെ രാത്രിയാണു സംഭവം. എയര്‍ ഇന്ത്യയിലെ ട്രെയിനിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് റൂപല്‍ മുംബൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇന്നലെ വീട്ടുകാര്‍ റൂപലിനെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതിനെ തുടര്‍ന്ന് മുംബൈയിലെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ഫഌറ്റില്‍ പോയി അന്വേഷിക്കാനും …

ഫ്‌ളൈറ്റ് അറ്റൻഡന്‍റ് ആയ 24കാരിയെ കഴുത്തറുത്തുകൊന്നു; പ്രതി അറസ്റ്റിൽ… Read More »

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സെക്രട്ടറിയേറ്റിന്‌ മുന്നിൽ വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷിന…

ഐഎംഎ ഉൾപ്പടെ ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം തികച്ചും മനുഷ്യത്വ രഹിതമാണെന്ന്‌ ഹർഷിന അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു വേണ്ടി ഈ മാസം 13 ന്‌ ഹർഷിനയും സമര സമിതി അംഗങ്ങളും സെക്രട്ടറിയേറ്റിന്‌ മുന്നിൽ കുത്തിയിരിപ്പ്‌ സത്യാഗ്രഹ സമരം നടത്തും. മെഡിക്കൽ കോളേജിന്‌ മുന്നിൽ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചെങ്കിലും ശക്തമായ സമരവുമായി മുന്നോട്‌ പോകാൻ തന്നെയാണ്‌ ഹർഷിനയുടെ തീരുമാനം. ഈ മാസം 13ന്‌ സെക്രട്ടറിയേറ്റിനു മുന്നിൽ കുത്തിയിരിപ്പ്‌ സത്യാഗ്രഹ സമരം നടത്തനൊരുങ്ങുകയാണ്‌ ഹർഷിന.മെഡിക്കൽ കോളേജിനെതിരെയോ ഏതെങ്കിലും സംഘടനകൾക്കെതിരെയോ അല്ല തന്റെ …

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സെക്രട്ടറിയേറ്റിന്‌ മുന്നിൽ വീണ്ടും സത്യാഗ്രഹ സമരവുമായി ഹർഷിന… Read More »