EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



en24tv

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണം; ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ….

വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ  ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മന്ത്രി എം ബി രാജേഷ്‌  ചട്ടം 275 പ്രകാരം അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍  കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം …

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണം; ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ…. Read More »

ലൈഫിനായി ചെലവഴിച്ചത്‌ 18‍,073 കോടി ; 5,17,199 കുടുംബങ്ങൾക്ക് വീട് അനുവദിച്ചതിൽ 4,16,678 എണ്ണം പൂർത്തിയായി …

എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിനായുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈ ഫിൽ ഇതുവരെ ചെലവഴിച്ചത്‌ 18,072.95 കോടി രൂപ. ഇതിൽ 15,991.26 കോടി സംസ്ഥാന സർക്കാർ ചെലവഴിച്ചപ്പോൾ 2,081.69 കോടി മാത്രമാണ്‌ കേന്ദ്രത്തിൽ നിന്ന്‌ ലഭിച്ചത്‌.  സെപ്‌തംബർ 30 വരെയുള്ള കണക്കനുസരിച്ച്‌ 5,17,199 കുടുംബങ്ങൾക്ക് ലൈഫ്‌ ഭവന പദ്ധതിയിൽ വീട് അനുവദിച്ചു. ഇതിൽ 4,16,678 വീടിന്റെ നിർമാണം പൂർത്തിയായി. ശേഷിക്കുന്ന 1,00,521 വീടുകൾ 2025 മാർച്ച് 31-നകം പൂർത്തീകരിക്കും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന …

ലൈഫിനായി ചെലവഴിച്ചത്‌ 18‍,073 കോടി ; 5,17,199 കുടുംബങ്ങൾക്ക് വീട് അനുവദിച്ചതിൽ 4,16,678 എണ്ണം പൂർത്തിയായി … Read More »

നടൻ സിദ്ദിഖിന്റെ പീഡന പരാതിയിൽ.കള്ളനും പോലീസും കളിച്ചുകൊണ്ട് കേസന്വേഷണം…

മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ പരാതി നല്‍കി നടന്‍ സിദ്ദിഖ്. പൊലീസും മാധ്യമങ്ങളും തന്നെയും മകനെയും പിന്തുടരുന്നുവെന്നാണ് സിദ്ദിഖിന്റെ പരാതി. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി ഡിജിപി കൊച്ചി സിറ്റി പൊലീസിന് കൈമാറി. തന്റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നുവെന്നും സിദ്ദിഖ് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്.അതേസമയം ബലാത്സംഗക്കേസില്‍ സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കഴിഞ്ഞ ദിവസവും സിദ്ദിഖ് ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം …

നടൻ സിദ്ദിഖിന്റെ പീഡന പരാതിയിൽ.കള്ളനും പോലീസും കളിച്ചുകൊണ്ട് കേസന്വേഷണം… Read More »

സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം…

സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സുപ്രീം കോടതിയെ അന്വേഷണ സംഘം അറിയിക്കും.കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടാവില്ല എന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.വിശദമായ ചോദ്യം ചെയ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമാകും.അതേസമയം 2016-17 കാലത്തെ ഫോണ്‍, ഐപാഡ്, ക്യാമറ എന്നിവ കൈവശമില്ലെന്ന് സിദ്ധിഖ് പറഞ്ഞു.2014 മുതല്‍ തന്നോട് ഫോണില്‍ ബന്ധപ്പെടുന്നതായുള്ള നടിയുടെ …

സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം… Read More »

പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച്; രണ്ട് സൈനികര്‍ക്ക് വീരമൃത്യു…

മഹാരാഷ്ട്ര നാസിക്കില്‍ പരിശീലനത്തിനിടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. വിശ്വരാജ് സിംഗ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. ദേവലാലി ക്യാമ്പിലെ ആർട്ടിലറി ഫയറിംഗ് റേഞ്ചിൽ ‘ഐ എഫ് ജി ഇന്ത്യൻ ഫീൽഡ് ഗൺ’ ഉപയോഗിച്ച് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. പരിശിലനത്തിനിടെ ഷെല്ലുകള്‍ പൊട്ടിതെറിച്ച് ചില്ലുകള്‍ ശരീരത്തില്‍ കുത്തികയറിയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട…

അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ സൗത്ത് മുംബൈയിലെ എന്‍സിപിഎ (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ്)യില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു. ശേഷം വെര്‍ലിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടക്കും.അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാത്രിയോടെ വിട പറഞ്ഞ രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അനുസ്മരിച്ചു. ധാര്‍മ്മികതയുടെയും സംരംഭകത്വത്തിന്റെയും അതുല്യമായ കൂട്ട് എന്നാണ് രത്തന്‍ ടാറ്റയെ ഏക്‌നാഥ് …

രത്തൻ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട… Read More »

മുന്‍ ഡിജിപി ശ്രീലേഖ ബിജെപിയില്‍ …

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ ബിജെപിയില്‍. തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നു ശ്രീലേഖ അംഗത്വം സ്വീകരിച്ചു. ശ്രീലേഖയെ ഷാള്‍ അണിയിച്ച സുരേന്ദ്രന്‍ ബൊക്കയും താമരപ്പൂവും നല്‍കി. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടി വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്ത ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ശ്രീലേഖയുടെ അനുഭവ സമ്പത്ത് വരുംവര്‍ഷങ്ങളില്‍ പാര്‍ട്ടിക്ക് ഗുണമാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നടൻ ടി പി മാധവൻ അന്തരിച്ചു…

 ടി പി മാധവൻ(88) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം.തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം ഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം ടെലി-സീരിയലുകളിലും …

നടൻ ടി പി മാധവൻ അന്തരിച്ചു… Read More »

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വിജയത്തിലേക്ക്…

ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ നടന്ന ആകെയുള്ള 90 സീറ്റുകളില്‍ നിലവില്‍ സഖ്യം 24 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. ബിജെപി അഞ്ചു സീറ്റുകളിലും വിജയിച്ചു. മൂന്നു സീറ്റുകള്‍ സ്വതന്ത്രര്‍ സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാത്ത ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി തുടര്‍ച്ചയായ അഞ്ചാം തവണ കുല്‍ഗാം സീറ്റില്‍ വിജയിച്ചു. ചെനാനി, ഉദ്ധംപൂര്‍ ഈസ്റ്റ്, ബില്ലാവര്‍, ബസോഹി, ജമ്മു വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് …

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം വിജയത്തിലേക്ക്… Read More »

ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു…

ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാ‍ർഷിക ദിനമായ ഒക്ടോബർ ഏഴിന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ​ഗാസയിലുടനീളം 77 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ഒന്നാം വാർഷിക ദിനത്തിൽ ഇന്നലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുളള ആക്രമണം നടത്തിയിരുന്നു.അതേസമയം കിഴക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ 120 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിലാണ് 120 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. എന്നാൽ ഒക്ടോബർ ഏഴിന് തന്റെ രാജ്യം നേരിട്ട …

ഇസ്രയേൽ വ്യോമാക്രമണം; ഗാസയിൽ 77 പേർ കൊല്ലപ്പെട്ടു… Read More »