തമ്പാന്‍ തോമസ് മുന്‍ എം.പി
മുനമ്പം ഭൂസമരം മത്‌സ്യതൊഴിലാളികള്‍ അവരുടെ കിടപ്പാടങ്ങള്‍ ഉറപ്പ് വരുത്തുതിന് വേണ്ടി നടത്തു ഭൂസമരമാണ്. കടലിന്റെ മക്കള്‍ക്ക് കടലില്‍ പോകുവാനും ജീവനോപാധികള്‍ നേടിയെടുക്കാനും വേണ്ടിയുള്ള ജീവന്‍ മരണ സമരം. 1960 കളില്‍ അന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നട മുനമ്പം സമരത്തില്‍ വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. ശ്രി. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം മുനമ്പം സന്ദര്‍ശിക്കുകയും സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്‌സ്യതൊഴിലാളികള്‍ക്ക് അവരുടെ പാര്‍പ്പിടങ്ങളും കുടികിടപ്പ് അവകാശങ്ങളും കൊടുക്കുവാന്‍ നിര്‍ദേശിച്ചിരുതാണ്. അന്ന് സമര രംഗത്തുണ്ടായിരുന്ന ശ്രി. റോക്കിയുടെ മകന്‍ ബെന്നിയാണ് ഇപ്പോള്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്. മുനമ്പം തീരദേശത്ത് കടല്‍ ഭൂമി എടുക്കുകയും വയ്ക്കുകയും ചെയ്യുന്നത് പതിവാണ്. ആ ഭൂമിയില്‍ കുടിലുകള്‍ വച്ച് താമസിച്ചവര്‍ക്കാണന്ന അവകാശം സിദ്ധിച്ചത്. ഈ ഭൂമിയില്‍ ഫാറൂഖ് കോളേജും അവരുടെ പാട്ടക്കാരനും അവകാശവാദങ്ങള്‍ ഉയിച്ചതിനെ തുടര്‍ന്നാണ് അവിടുത്തെ സോഷ്യലിസ്റ്റുക ളായ ഫ്രാന്‍സിസ് വൈദ്യര്‍, തോപ്പില്‍ ആന്റണി, എം.എ. ഇബ്രാഹിം കുട്ടി, മുനമ്പം ഹംസ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രക്ഷോഭണം ആരംഭിച്ചത്. റവന്യു ഭൂമികള്‍ സര്‍ക്കാര്‍ കൈവശമുള്ള ലിത്തോ പ്ലാനുകള്‍ അനുസരിച്ച് അളന്ന് തിട്ടപ്പെടുത്തിയാല്‍ പിന്നീട് കരിങ്കല്‍ ഭിത്തി കെട്ടി പുതുതായി രൂപപ്പെട്ട ഭൂമിയുടെ കൈവശാവകാശവും രജിസ്റ്റര്‍ ചെയ്ത് വിറ്റ ഭൂമിയില്‍ നിന്നുള്ള അവകാശമൊക്കെ ശാശ്വതമായി പരിഹരിക്കാനാകും. വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റ് കമ്മറ്റിയുടെ മുമ്പാകെയിരിക്കുമ്പോള്‍ ഈ ഭൂസമരത്തെ വൈകാരീകമായി ചൂഷണം ചെയ്യുതിനും ജാതി അടിസ്ഥാനത്തില്‍ ഭിന്നത വരുത്തുതിനുള്ള നിഗൂഡ ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ഭൂമിയുടെ അവകാശം കൈവശക്കാര്‍ക്കും അത് രജിസ്റ്റര്‍ ചെയ്ത് കൈവശമുള്ളവര്‍ക്കും ശാശ്വതമായി നല്‍ക്കുതിനുള്ള നടപടികളാണ് കൈകൊള്ളേണ്ടത്. കൃഷിഭൂമി കൃഷിക്കാരന് എത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി തുടങ്ങി വച്ച മുനമ്പം സമരത്തിന് സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) എല്ലാ പിന്തുണയും നല്‍കുതാണ്. മുനമ്പം ഭൂ പ്രശ്‌നത്തില്‍ ഒരു പുതിയ കമ്മീഷനെ നിയോഗിച്ച് ശാശ്വത പരിഹാരം കാണണം. നിരവധി ദേവസ്വം ഭൂമിയുടെ കാര്യത്തിലും ഈ പ്രശ്‌നം ഉയര്‍ന്ന് വരുന്നുണ്ട്. തൃശൂരിലെ പ്രസ് ക്ലബ് തിരുവമ്പാടി ദേവസ്വം ഭൂമിയാണെ് അവകാശപ്പെടുന്നു. നിലയ്ക്കല്‍ ഭൂസമരത്തിലും ദേവസ്വം സ്വത്താണെ വാദമാണുള്ളത്. ഭൂ പ്രശ്‌നത്തെ വര്‍ഗ്ഗീയവത്ക്കരിക്കുത് അപലപനീയമാണ്.