വയനാട് പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിന് മുന്നില്‍ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ ധര്‍ണ. ദുരന്തം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിസംഗത കാണിക്കുന്നു എന്നാരോപിച്ചാണ് ജനശബ്ദം ജനകീയ ആകഷന്‍ കമ്മറ്റിയുടെ പ്രതിഷേധം. ദുരന്തം നേരിട്ട് ബാധിച്ചവരും ഇതിന് അടുത്ത പ്രദേശത്തായി താമസിക്കുന്നവരും പലതരത്തിലുള്ള ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുമാണ് ധര്‍ണയില്‍ പങ്കെടുക്കുന്നത്. തങ്ങളെയും പുനരധിവാസ പദ്ധതിയുടെ ഭാഗമാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷ നേതാവ് ….
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശൻ വിമർശിച്ചു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എന്തെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. മൂവ് ഔട്ട് എന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നുമൊക്കെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം ധിക്കാരപരമാണെന്നും വിഡി സതീശൻ പറഞ്ഞു.