EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആമയിഴഞ്ചാന്‍ അപകടം; സ്വമേധയാ ഇടപെട്ട് ഹൈക്കോടതി, അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം…

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പത്ത് ദിവസത്തിനകം അറിയിക്കണം. ആമയിഴഞ്ചാന്‍ തോട് സന്ദര്‍ശിച്ച് അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം. റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള ചുമതല റെയില്‍വേയ്ക്ക് തന്നെയാണെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതിയുടെ നടപടി.

പരസ്പരം കുറ്റപ്പെടുത്തി റെയില്‍വേയും കോര്‍പ്പറേഷനും

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.

റെയില്‍വേ ഭൂമിയിലാണ് അപകടം നടന്നത്. റെയില്‍വേ ഭൂമിയില്‍ നഗരസഭക്ക് ഇടപെടാന്‍ കഴിയില്ല. ഒരിക്കല്‍ ശ്രമിച്ചപ്പോള്‍ റെയില്‍വേ ആക്ട് ഉയര്‍ത്തിക്കാട്ടിയാണ് അധികൃതര്‍ എതിര്‍ത്തത്. കോര്‍പ്പറേഷന് അധികാരമില്ലെന്ന് റെയില്‍വേ തന്നെ പറയുന്നുണ്ട്. റെയില്‍വേ ആക്ട് പ്രകാരം മാലിന്യ നിര്‍മാര്‍ജനമടക്കം റെയില്‍വേയുടെ ചുമതലയിലാണ്. തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് റെയില്‍വേ തന്നെ അംഗീകരിക്കുന്നുണ്ട്. ഈ സന്ദര്‍ഭം ആരെയും പഴി ചാരാന്‍ ഉള്ളതായിരുന്നില്ല. സര്‍ക്കാര്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ജീവന്‍ രക്ഷിക്കാനും ആളിനെ കണ്ടെത്തുന്നതിലും ആയിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ. എന്നാല്‍, പ്രതിപക്ഷ നേതാവടക്കം തുടക്കം മുതലേ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് നടത്തിയത്. അപകടത്തില്‍പ്പെട്ടയാളെ കിട്ടുന്നത് വരെ കാത്തിരിക്കാനുള്ള വിവേകം പോലും പ്രതിപക്ഷ നേതാവില്‍ നിന്ന് ഉണ്ടായില്ല.

ജോയിയുടെ മരണം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷം സംസ്ഥാനത്തെ മാലിന്യ പ്രശ്നം നിയമസഭയിൽ കൊണ്ടുവന്നപ്പോൾ അതിനെ പരിഹസിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.മഴക്കാലപൂർവ്വ ശുചീകരണം ഇതുവരെ നടത്തിയിട്ടില്ല. മാലിന്യം സംസ്കരിക്കാൻ വ്യക്തമായ നടപടിക്രമങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. ജോയിയെ കാണാതായതുമായി ബന്ധപ്പെട്ട് എത്ര ടൺ മാലിന്യമാണ് അവിടെനിന്നും നീക്കിയത്. റെയില്‍വെയും കോര്‍പ്പറേഷനും തമ്മിലുള്ള സംഘർഷം പരിഹരിക്കേണ്ടത് സർക്കാരാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട നടപടിക്രമങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്തത് സമ്പൂർണ പരാജയമാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *