സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് സുരേഷ് ഗോപി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ തന്നെ വിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.ലാഭേച്ഛ കൂടാതെ ഒരു രൂപ പോലും വേതനം വാങ്ങാതെ ഒരു രാഷ്ട്രീയ നേതാവിന്റെ സ്വാതന്ത്ര്യത്തോടെ സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും എന്നാണ് സുരേഷ് ഗോപി ട്വീറ്റിൽ വ്യക്തമാക്കിയത്.‘ഇന്ത്യൻ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിയും എന്റെ സുഹൃത്തുമായ അനുരാഗ് താക്കൂറിനും വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിനും നന്ദി. കൊൽകത്ത സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആദ്യത്തെ ഫോൺ കോൾ ലഭിച്ചു. വേതനമില്ലാതെയും ലാഭേഛയില്ലാതെയും ഒരു രാഷ്ട്രീയ നേതാവിന്റെ സ്വാതന്ത്ര്യത്തോടെ ഞാൻ ആ സ്ഥാനം ഏറ്റെടുക്കും. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചത് പ്രകാരമുള്ള തീയതിയിലും സമയത്തും ഞാൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കും,’ എന്നാണ് സുരേഷ് ഗോപി ട്വിറ്ററിൽ പങ്കുവെച്ചത്.