രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞടുപ്പ് കമീഷന്‍. വോട്ടെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് മുഖ്യ തെരെഞ്ഞെടുപ്പു കമീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15ന് പുറത്തിറക്കും. ജൂലൈ 21ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24നാണ് അവസാനിക്കുക. ഭരണഘടന അനുഛേദം 62 പ്രകാരം നിലവിലെ രാഷ്ട്രപതിയുടെ കാലാവധി തീരുന്നതിന് മുന്‍പായി അടുത്ത രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് നടത്തണം. രാജ്യസഭ സെക്രട്ടറി ജനറല്‍ ആയിരിക്കും വരണാധികാരി. ആകെ വോട്ട് മൂല്യം 10,86,431 ആണ്. എംഎല്‍എമാരുടെ വോട്ട് മൂല്യം 5,43231 ഉം എംപിമാരുടെ വോട്ട് മൂല്യം 5,43200ഉം ആണ്.