കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 25 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വര്‍ണവുമായാണ് ധര്‍മ്മടം സ്വദേശിനി ജമീലയെ എക്‌സൈസ് സംഘം പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സ്പ്രസ് ഫ്‌ളൈറ്റ് യാത്രക്കാരിയായിരുന്നു. 24 കാരറ്റിന്റെ വളകള്‍, ചെയിനുകള്‍, പാദസ്വരം തുടങ്ങിയ സ്വര്‍ണാഭരണങ്ങളുടെ രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.