ബിജെപിയുടെ ദേശീയ വക്താവ് നുപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. മുഹമ്മദ് നബിയെ അപമാനിക്കുന്ന ഇന്ത്യന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) വക്താവിന്റെ പ്രസ്താവനകളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു.