അവധിക്കാലംകഴിഞ്ഞ് അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി കുട്ടികൾ. ജില്ലയിൽ എൽപി, യുപി, എച്ച്‌എസ് വിഭാഗങ്ങളിലായി 2,65,000 കുട്ടികളാണ് സ്‌കൂളുകളിലെത്തുന്നത്. പ്രവേശനോത്സവം ഉൾപ്പെടെ കുരുന്നുകളെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജെ അലക്സാണ്ടർ പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ജില്ലാ ഉദ്‌ഘാടനം കളമശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.