മുന്‍ എം പിമാരുടെ പെന്‍ഷന്‍ വ്യവസ്ഥയില്‍ മാറ്റങ്ങളുമായി കേന്ദ്രം. പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി. ഇത് സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഫലം വാങ്ങുന്നവര്‍ക്ക് എംപി പെന്‍ഷന്‍ ലഭിക്കില്ല. സര്‍ക്കാരിന്റെ ശമ്പളവും ആനുകൂല്യങ്ങളും നേടുന്നവര്‍ക്ക് അതിനൊപ്പം എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ലെന്ന് തീരുമാനിച്ചത് പാര്‍ലമെന്റിന്റെ സംയുക്ത സമിതി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ്. ചര്‍ച്ചയ്ക്ക് ശേഷം ലോക്‌സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.