വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ പുതുതായി നിർമ്മിച്ച ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. അഡ്വ. വി.കെ പ്രശാന്ത്എം .എൽ.എ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ട്രിഡ ചെയർമാൻ കെ.സി വിക്രമൻ മുഖ്യാതിഥിയായിരുന്നു.സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 63.7 ലക്ഷം രൂപ ചെലവഴിച്ചാണ് ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ പണി പൂർത്തീകരിച്ചത്. ഇരു വശത്തും സൈഡ് സ്റ്റേജോഡുകൂടിയ വിശാലമായ സ്റ്റേജും പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെ ശുചിമുറികളോടുകൂടിയ ഗ്രീൻ റൂമുകളും റിഹേഴ്സലിനുള്ള പ്രത്യേക ഏര്യയും ഉൾപ്പെട്ടതാണ് ഓപ്പൺ എയർ ആഡിറ്റോറിയം. ഭിന്നശേഷി സൌഹൃദമായ രീതിയിലാണ്ആ ഡിറ്റോറിയം ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ 5വർഷക്കാലത്തിനുള്ളിൽ 37 കോടി രൂപയുടെ വികസനപദ്ധതികളാണ് സി.പി.റ്റി യിൽ നടപ്പാക്കിയത്. അക്കാദമിക്ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ഹോസ്റ്റൽ ബ്ലോക്ക്,സുരക്ഷാ സംവിധാനങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങളാണ് സി.പി.റ്റി യിൽ
നടപ്പാക്കിയിട്ടുള്ളത്.