നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ 154 പേരിൽ എട്ടുപേരുടെ നില ഗുരുതരം. 7 പേർ വെന്റിലേറ്ററിലാണ്. തിങ്കൾ അർധരാത്രി കളിയാട്ടത്തിനിടെ പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി സമീപത്തെ വെടിപ്പുരയിലേക്ക് തെറിച്ചാണ് വൻസ്‌ഫോടനമുണ്ടായത്. 21 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. 14 ആശുപത്രികളിലായി 102 പേരാണ് ആകെ ചികിത്സയിലുള്ളത്. കൂടുതൽപേർക്കും പൊള്ളലാണ്. പൊട്ടിയതിൽ അധികവും തീവ്രത കുറഞ്ഞ പടക്കമായതിനാൽ വൻ ദുരന്തം ഒഴിവായി.സംഭവത്തിൽ ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി കെ ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രതീഷ് എന്നിവരെ അറസ്റ്റുചെയ്തു. കേസിൽ എട്ടുപേരാണ് പ്രതികൾ.കലക്ടറും ജില്ലാ പൊലീസ് മേധാവിയും അന്വേഷണം പ്രഖ്യാപിച്ചു. ചെറിയ കെട്ടിടത്തിലാണ് പടക്കങ്ങളും മറ്റും സൂക്ഷിച്ചിരുന്നത്. പടക്കം പൊട്ടിച്ച സ്ഥലവും ഇതുമായി അഞ്ചുമീറ്റർപോലും അകലമില്ലായിരുന്നു. ഇതാണ് അപകടത്തിലേക്ക് വഴിവച്ചത്. മന്ത്രി പി രാജീവ്, മുൻ മന്ത്രി ഇ പി ജയരാജൻ, ജില്ലയിലെ എംഎൽഎമാർ തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.
മലയാളം _ തുടർച്ചയായ മൂന്നാം വർഷവും സി എസ് ആർ മികവിനുള്ള മഹാത്മാ പുരസ്ക്കാരം നേടി യു എസ് ടി …
സി എസ് ആർ സംരംഭങ്ങളിലൂടെ പൊതുസമൂഹത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്ന പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ മൂന്നാം വർഷവും മഹാത്മാ അവാർഡ് ഫോർ സി എസ് ആർ എക്സലൻസ് പുരസ്‌ക്കാരത്തിന് അർഹമായി. ഇതോടൊപ്പം യു എസ് ടിയുടെ സി എസ് ആർ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ്മയെ മഹാത്മാ അവാർഡ് 2024 യങ് ചേഞ്ച് മേക്കർ ആയും പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, പരിസ്ഥിതി, ദുരന്തനിവാരണം എന്നീ മേഖലകളിൽ യു എസ് ടിയുടെ സി എസ് ആർ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
ഫിലിം എഡിറ്റര്‍ നൗഷാദ് യൂസഫ് മരിച്ച നിലയില്‍
തല്ലുമാല, ഉണ്ട തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ്(43) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടോടെ പനമ്പള്ളി നഗറിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നവയാണ് പുറത്തിറങ്ങിയ പ്രധാന ചിത്രങ്ങള്‍. 2022ല്‍ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ എഡിറ്ററാണ്. നവംബര്‍ 14ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ ചിത്രം, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയും വരാനിരിക്കുന്ന ചിത്രങ്ങളാണ്.
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിന്റെ കരച്ചില്‍ കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ പുതുക്കാട് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ് മരിച്ച നിലയില്‍ കണ്ടത് .ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.