ലൈംഗികാതിക്രമം നടത്തിയെന്ന യുവ നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. കെപിസിസി നിയമസഹായ സെല്‍ ചെയര്‍മാനും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അഡ്വ. വി എസ് ചന്ദ്രശേഖരനാണ് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുന്നതായാണ് അദ്ദേഹം അറിയിച്ചത്. നടി മീനു മുനീറാണ് ചന്ദ്രശേഖരനെതിരേ ആരോപണം ഉന്നയിച്ചത്. ബോള്‍ഗാട്ടിയില്‍ ലൊക്കേഷന്‍ കാണാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ദുബയില്‍ നിന്നുള്ള ഒരാളെന്നു പറഞ്ഞ് മുറിയിലെത്തിച്ചെന്നാണ് നടിയുടെ ആരോപണം. 2009ല്‍ ‘ശുദ്ധരില്‍ ശുദ്ധന്‍’ എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് സംഭവമെന്നായിരുന്നു ആരോപണം. നടന്മാരായ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്ട്രോളര് നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു.
ആഷിഖ് അബു-ഉണ്ണിക്കൃഷ്ണന് പരസ്യപോര് …
താരസംഘടനയായ ‘അമ്മ’യ്ക്കു പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും ഭിന്നത. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ‘അമ്മ’ ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവച്ച് ഭരണസമിതി പിരിച്ചുവിട്ടതിനു പിന്നാലെയാണ് ഫെഫ്കയിലും കലാപക്കൊടി ഉയര്‍ന്നത്. സംവിധായകനും നടനുമായ ആഷിക് അബുവാണ് ഫെഫ്ക നേതാവ് ബി ഉണ്ണിക്കൃഷ്ണനെതിരേ രംഗത്തെത്തിയത്. ഫെഫ്കയെന്നാല്‍ ഉണ്ണികൃഷ്ണന് എന്നല്ലെന്നും ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു തുറന്നടിച്ചു. ഇതിനെതിരേ ബി ഉണ്ണിക്കൃഷണനെ പിന്തുണച്ച് ഫെഫ്ക വൈസ് പ്രസിഡന്റ് ജാഫര്‍ കാഞ്ഞിരപ്പള്ളി രംഗത്തെത്തിയതോടെ പോര് പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
വയനാട് ഡിഎൻഎ പരിശോധനയിൽ 36 പേരെ തിരിച്ചറിഞ്ഞു …
വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ജില്ലാ കലക്ടർ ഡി ആർ മേഘശ്രീയാണ് 36 പേരെ തിരിച്ചറിഞ്ഞതായി ഉത്തരവിറക്കിയത്. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡിഎൻഎ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങൾ/ശരീര ഭാഗങ്ങൾ സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കു സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്കരിച്ചത്. ഡിഎൻഎ ഫലം വഴി കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.