
ജനാധിപത്യം അപകടത്തില്‍ ആണെങ്കില്‍ ജനങ്ങള്‍ അത് സംരക്ഷിക്കണം. അമിതാധികാരത്തിനാണ് രാജ്യം ഇതുവരെ സാക്ഷ്യം വഹിച്ചത്. ജനങ്ങള്‍ക്കെതിരെയാണ് ബിജെപി ഗവണ്മെന്റ് എന്ത് കാര്യങ്ങളും ചെയ്യുന്നത്. 2025 – നവംബര്‍ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയില്‍ അല്ലാത്ത നാടായി നമ്മുടെ കേരളം മാറും. അതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി, ഇവിടെകേരളം നമ്പര്‍ വണ്‍ എന്ന ഒറ്റ സ്റ്റോറിയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി പ്രധാനമന്ത്രി നിരേന്ദ്രമോദി…

കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അവശ്യ മരുന്നുകളുടെയും കുടിവെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്കി.

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു …

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു. കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്.സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ആള്‍മറയില്ലാത്തെ ചെറിയ കുളത്തിന് സമാനമായ കിണറ്റിലാണ് കാട്ടാന വീണത്. ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.അതേസമയം, ആനയെ മയക്കുവെടിവെച്ച് കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ പറഞ്ഞു.

എം. സ്വരാജിന്റെ ഹർജി തള്ളി; കെ. ബാബുവിന് എംഎൽഎയായി തുടരാം …

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തെരഞ്ഞെടുപ്പു വിജയം ചോദ്യം ചെയ്തുകൊണ്ട് എം. സ്വരാജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. ഇതോടെ ബാബുവിന് എംഎൽഎയായി തുടരാം.കെ. ബാബു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാർക്ക് ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നതടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് എം സ്വരാണ് തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. മുൻപ് എം. സ്വരാജിന്റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയിൽ വാദം തുടരട്ടെയെന്നും അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരം വെങ്ങാനൂർ വെണ്ണിയൂരിൽ 45 സെന്റ് ഭൂമി വിൽപ്പനയ്ക്ക്…
