EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഉത്തരാഖണ്ഡില്‍ കലാപം; 4 പേര്‍ കൊല്ലപ്പെട്ടു, 250 പേര്‍ക്കു പരിക്ക്…

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത നിര്‍മാണം ആരോപിച്ച് മദ്‌റസയും അതിനോട് ചേര്‍ന്നുള്ള പള്ളിയും തകര്‍ത്തതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷം കലാപത്തിലേക്ക്. വ്യാപക ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉള്‍പ്പെടെയുള്ള ഉത്തരവിറക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും അടച്ചു. നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. സംഘര്‍ഷ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഹല്‍ദ്വാനിയിലെ വന്‍ഭൂല്‍പുര പ്രദേശത്ത് ഇന്നലെ മദ്‌റസയും അതിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പള്ളിയും മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ വന്‍ പോലിസ് സന്നാഹത്തോടെ പൊളിച്ചുനീക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്. കോടതി ഉത്തരവെന്നു പറഞ്ഞ് ബുള്‍ഡോസറുമായെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ ചെറുക്കുകയായിരുന്നു. ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബാരിക്കേഡുകള്‍ തകര്‍ത്ത് പോലിസുമായി രൂക്ഷമായി ഏറ്റുമുട്ടി.പോലിസ്, മുനിസിപ്പല്‍ തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായാണു റിപോര്‍ട്ട്. ജനക്കൂട്ടം പോലിസ് ബസുകള്‍ കത്തിച്ചതായും റിപോര്‍ട്ടുകളുണ്ട്. 50ലധികം പോലിസുകാര്‍ക്ക് പരിക്കേറ്റതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക്; ദേശീയപാത സ്തംഭിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭവുമായി ഡല്‍ഹിയിലേക്ക് നീങ്ങിയതോടെ തടയാനുള്ള പോലിസ് ശ്രമം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കിനിടയാക്കി. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനപരിശോധന നടത്തിയതോടെ ഡല്‍ഹി-നോയിഡ അതിര്‍ത്തി സ്തംഭിച്ചു. കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ വേണ്ടി പോലിസ് വന്‍ മുന്‍കരുതലുകളാണ് സ്വീകരിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ ഏറ്റെടുത്ത കാര്‍ഷിക ഭൂമിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പാര്‍ലമന്റെ് ലക്ഷ്യമിട്ട് പ്രക്ഷോഭവുമായെത്തിയത്. കര്‍ഷകരെ നേരിടാന്‍ ഹെവി ഡ്യൂട്ടി ബുള്‍ഡോസറുകള്‍, ബാക്ക്‌ഹോ മെഷീനുകള്‍, വിക്രാന്ത് ലോജിസ്റ്റിക് വാഹനങ്ങള്‍, കലാപ നിയന്ത്രണ വാഹനങ്ങള്‍, ജലപീരങ്കികള്‍ തുടങ്ങിയവയുമായാണ് നേരിട്ടത്. കര്‍ഷകരെ നോയിഡയിലെ മഹാമായ മേല്‍പാലത്തിന് സമീപത്ത് യുപി പോലിസ് തടഞ്ഞു. കനത്ത പരിശോധനയിലൂടെ മാത്രമേ നഗരത്തിലേക്ക് പ്രവേശിപ്പിക്കൂവെന്ന് പോലിസ് നിലപാടെടുത്തതോടെ ഗതാഗതം താറുമാറായി. ചെറുതും വലതുമായ വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി. സരിത വിഹാറില്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണുണ്ടായത്. രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരേ നടത്തിയ വന്‍ പ്രക്ഷോഭത്തിനു സമാനമായ രീതിയിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയിലാണ് ഭരണകൂടം.

‘സമരാഗ്നി യാത്രയിലൂടെ കൂടുതൽ പേർ യുഡിഎഫിലേക്ക് വരും’; കെ സുധാകരൻ

കേന്ദ്ര വിരുദ്ധ സമരം നടത്താൻ പിണറായി സർക്കാരിന് യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പെൻഷനും ഉച്ചക്കഞ്ഞിയും നൽകാതെ ജനത്തെ ചവിട്ടിമെതിച്ചാണ് എൽഡിഎഫ് സർക്കാരിന്റെ യാത്ര. സമരാഗ്നി യാത്രയിലൂടെ കൂടുതൽ പേർ യുഡിഎഫിലേക്ക് വരും. ചരിത്രത്തിൽ ഇടം പിടിക്കുന്ന യാത്രയാകും.ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിക്ക് ഭീഷണിയല്ല. മോദി സർക്കാർ മതേതരത്വം ഇല്ലാതാക്കുന്നു. ബിജെപി സർക്കാർ തുടർന്നാൽ ഐക്യം ഇല്ലാതാകുമെന്നും സുധാകരൻ പറഞ്ഞു. പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസർഗോഡ് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *