
മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത സയണിസ്റ്റ് ഭരണകൂടം ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ബാധം തുടരുന്നു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 13 ദിവസം പിന്നിട്ടതോടെ തുല്യതയില്ലാത്ത നരകയായതിനയിലേക്കാണ് ഗസ്സ എടുത്തെറിയപ്പെട്ടിരിക്കുന്നത്. അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശൂപത്രിക്കു നേരെയുണ്ടായ വ്യോമാക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും ഗസ്സക്കുമേലുള്ള സൈനിക നടപടിയില്‍ തെല്ലും അയവു വരുത്താന്‍ നെതന്യാഹു ഭരണകൂടം തയ്യാറായിട്ടില്ല.റഫ അതിര്‍ത്തിയിലും ഖാന് യൂനിസിലും ഉള്‍പ്പെടെ ഇന്നലെയും നിരവധി തവണ ഇസ്രാഈല്‍ യുദ്ധവിമാനങ്ങള്‍ ബോംബുവര്‍ഷം നടത്തി. ഖാന് യൂനിസില്‍ അല്‍ അമല്‍ ആശുപത്രിക്കു സമീപം ഇസ്രാഈല്‍ ബോംബു വര്‍ഷിച്ചു. ആശുപത്രിയോടു ചേര്‍ന്ന റസിഡന്‍ഷ്യല്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇന്നലെ മാത്രം ഗസ്സയില്‍ 80ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുട എണ്ണം 3755 ആയി. 12,400ലധികം പേര്‍ക്കാണ് പരിക്കേറ്റത്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 73 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 1300 പേര്‍ക്ക് പരിക്കേറ്റു.


ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം പേര് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 600ലധികം കുട്ടികളുണ്ട്. 11 മാധ്യമ പ്രവര്‍ത്തകരും ഡസന്‍ കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഹമാസ് ആക്രമണത്തില്‍ ഇസ്രാഈലില്‍ കൊല്ലപ്പെട്ടത് 1403 പേരാണ്. ഇതില്‍ 306 പേര് ഇസ്രാഈലി പട്ടാളക്കാരാണ്.
മലയിൻകീഴ് കാട്ടാക്കട റൂട്ടിൽ അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്…

ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം…

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രാഈൽ ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ. ക്രൂരമായ കൂട്ടക്കൊലയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കൂട്ടക്കൊല എന്നും യുദ്ധക്കുറ്റമാണെന്ന് ജോർദാൻ പ്രതികരിച്ചു. ആക്രമണത്തെ സഊദി അറേബ്യയും അപലപിച്ചു. ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു. 100 മില്യൺ അടിയന്തര സഹായം നൽകുമെന്നും ജിസിസി രാജ്യങ്ങൾ അറിയിച്ചു.ആശുപത്രി ആക്രമണത്തെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായ കൂടിക്കാഴ്ച്ച നീട്ടിവെക്കാൻ ജോർദൻ തീരുമാനിച്ചു. ബൈഡൻ, കിങ് അബ്ദുള്ള, ഈജിപ്ത് പ്രസിഡന്റ് സിസി, മഹ്മൂദ് അബ്ബാസ് എന്നിവരുമായുള്ള കൂടിക്കാഴ്ചയാണ് ജോർദൻ റദ്ദാക്കിയത്.

