രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തിൽ മരണസംഖ്യ 280കടന്നു. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന സ്ഥിരീകരിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ഗുഡ്സ് ട്രെയിനും കോറോമാണ്ടല്‍ എക്സ്പ്രസും ഹൗറ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉത്തരവിട്ടു. ജൂണ്‍ 3 ന് സംസ്ഥാനത്തുടനീളം ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അറിയിപ്പ്.മിനിറ്റുകളുടെ വ്യത്യാസത്തിൽ മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ഒഡീഷയിലെ ബാലസോർ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് 7 മണിയോടെയാണ് കൂട്ടിയിടി ഉണ്ടായത്, ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റി എതിർ ദിശയിൽ ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു, മിനിറ്റുകളുടെ വ്യത്യാസത്തിൽ സമീപ ട്രാക്കിലൂടെ പോയ യശ്വന്ത്പുർ – ഹൗറ എക്സ്പ്രസും അപകടത്തിൽപ്പെട്ടത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.