മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പാർട്ടി നിയമപരമായ പിന്തുണ നൽകുമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ. പ്രതിഷേധക്കാരെ തള്ളിയിട്ട എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയതിന് പരാതി നൽകാൻ ആലോചിക്കുന്നുണ്ട്.അടിച്ചാൽ തിരിച്ചടിക്കും, ഗാന്ധിസം പറഞ്ഞിരിക്കാൻ കോൺഗ്രസ് ഇല്ല. ആഭ്യന്തര വകുപ്പ് പരാജയമാണ്. അതുകൊണ്ടാണ് സിപിഎം പ്രവർത്തകർ മുഖ്യമന്ത്രിക്ക് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്.തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു….