ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ക്രമേണ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാകും. ഇനി പ്രവര്‍ത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാവും. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാവുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി ഇതുവരെ നല്‍കിയതില്‍ സംതൃപ്തനാണ്, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികള്‍ എല്ലാവരോടും കൂടിയാലോചിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.