EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സർവ്വോദയ സ്കൂളിലെ ലിറ്റിൽ ഫ്ലവർ ബ്ലോക്കിൽ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്നസ്ട്രോംഗ് റൂം…

തദ്ദേശ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ 67.47% പോളിംഗ്

1965386 പേർ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 67.47 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1965386 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2912773 ആണ്. ജില്ലയിലാകെയുള്ള 1353215 പുരുഷ വോട്ടർമാരിൽ 914759 പേരും (67.6%) 1559526 സ്ത്രീ വോട്ടർമാരിൽ 1050610 പേരും (67.37%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 17 പേരും (53.12%) വോട്ട് രേഖപ്പെടുത്തി.

കോർപ്പറേഷനിൽ 58.29% പോളിംഗാണ് രേഖപ്പെടുത്തിയത്. 814967 പേരിൽ 475011 പേരാണ് വോട്ട് ചെയ്തത്. 387790 പുരുഷന്മാരിൽ 231580 ( 59.72%) പേരും 427162 സ്ത്രീകളിൽ 243421 (56.99%) പേരും 15 ട്രാൻസ്‌ജെൻഡേഴ്സിൽ 10 പേരും(66.67%) വോട്ട് രേഖപ്പെടുത്തി.

മുനിസിപ്പാലിറ്റി ( ആകെ വോട്ടർമാർ , വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

  1. ആറ്റിങ്ങൽ – 32826- 22606- 68.87%
  2. നെടുമങ്ങാട് – 58248- 40934- 70.28%
  3. വർക്കല – 33911- 22514- 66.39%
  4. നെയ്യാറ്റിൻകര -66808- 47085- 70.48%

ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് പെരുങ്കടവിള ബ്ലോക്കിലാണ്. 73.92 ശതമാനം. 180632 വോട്ടർമാരിൽ 133522 പേർ വോട്ട് ചെയ്തു. വർക്കല ബ്ലോക്കിലാണ് കുറവ് വോട്ട് രേഖപ്പെടുത്തിയത്. 68.73 ശതമാനം. 140580 വോട്ടർമാരിൽ 96623 പേർ വോട്ട് ചെയ്തു.

ബ്ലോക്കുകൾ ( ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിങ് ശതമാനം)

  1. നേമം – 247234- 177600- 71.83%
  2. പോത്തൻകോട്- 149070- 104390- 70.03%
  3. വെള്ളനാട് -208642- 151452- 72.59%
  4. നെടുമങ്ങാട് – 162595- 113319- 69.69%
  5. വാമനപുരം-199179- 139715- 70.15%
  6. കിളിമാനൂർ- 186711- 133273- 71.38%
  7. ചിറയിൻകീഴ്- 133392- 92253- 69.16%
  8. വർക്കല – 140580- 96623- 68.73%
  9. പെരുങ്കടവിള – 180632- 133522- 73.92%
    10.അതിയന്നൂർ – 125942- 92634- 73.55%
  10. പാറശ്ശാല- 172036- 122455- 71.18%

ജില്ലയിൽ ആകെ 3264 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്. 90 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 2992 പുരുഷന്മാർ, 3317 സ്ത്രീകൾ, ഒരു ട്രാൻസ്ജെൻഡർ ഉൾപ്പെടെ ആകെ 6310 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ചത്. കോർപറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വാർഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു. പുതുക്കിയ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പ്രഖ്യാപിക്കും.

എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് അടിയന്തരമായി തിരികെ നൽകണമെന്ന് ജില്ലാ കളക്ടർ

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 ൻ്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ കൈപ്പറ്റിയിട്ടുള്ള വോട്ടർമാർ അത് പൂരിപ്പിച്ച് അടുത്തുള്ള വില്ലേജ് ഓഫീസുകളിലോ, താലൂക്ക് ഓഫീസുകളിലോ, ബി.എൽ.ഒമാരെയോ ഏൽപ്പിക്കുവാൻ ജില്ലാ കളക്ടർ അനു കുമാരി നിർദ്ദേശം നൽകി.

തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ
രാഷ്ട്രീയ പാർട്ടികൾ
എസ്.ഐ.ആറുമായി പൂർണ്ണമായും സഹകരിക്കണമെന്നും രാഷ്ട്രീയ പാർട്ടികളും, ബി.എൽ.എമാരും, ബി.എൽ.ഒമാരും സംയുക്തമായി ആബ്സെന്റ്, ഡെത്ത്, ഷിഫ്റ്റഡ് കേസുകൾ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്നും ഫോമുകൾ ശേഖരിക്കുന്നതിന് ബി.എൽ.ഒ മാരെ സഹായിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

IFFK: ഡെലിഗേറ്റ് പാസ്സ് വിതരണം

വായനശാല കേശവപിള്ള അവാർഡ് പ്രൊഫസർ അലിയാർക്ക്.

പുരസ്‌കാരം നാളെ (ഡിസംബർ 11) തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ സമ്മാനിക്കുംമലയാള നാടക വേദിക്കു നൽകിയിട്ടുള്ള സമഗ്ര സംഭാവനകളെ ആധാരമാക്കി തിരുവനന്തപുരം വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാല നൽകി വരുന്ന 15000 രൂപയും ശില്പവും അടങ്ങുന്ന “വായനശാല കേശവപിള്ള അവാർഡിന് പ്രൊഫസർ അലിയാർ അർഹനായി.

നാളെ (ഡിസംബർ 11വ്യാഴാഴ്‌ച) വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന വായനശാലയുടെ 111-ആമത് വാർഷികാഘോഷ ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അലിയാർക്ക് പുരസ്കാരം സമർപ്പിക്കും.ഗ്രന്ഥശാലാ പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായ ആർ. രാമചന്ദ്രൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

30ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് കിറ്റ് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരിൽ നിന്നും നടി ലിജോ മോൾ ജോസ് ഏറ്റുവാങ്ങുന്നു.

ലോകത്തിൻ്റെ അഭിമാനമാണ് ഐ എഫ് എഫ് കെ: ഡോ. ദിവ്യ എസ് അയ്യർ

-ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നടന്നു.

കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു അവർ.സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ലിജോമോൾ ജോസ് ഡോ. ദിവ്യ എസ്. അയ്യരിൽ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.

ചലച്ചിത്രങ്ങൾ ഒരു പുസ്തകം പോലെയാണ്. എഴുത്തുകാരൻ എഴുതിക്കഴിയുമ്പോൾ പുസ്തകം അപൂർണ്ണമായിരിക്കും. അത് വായനക്കാരന്റെ ഹൃദയത്തിൽ എത്തി പൂർണ്ണമാകുന്നതു പോലെയാണ് ഓരോ സിനിമയുമെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു. നമ്മൾ ഒരുമിച്ച് സിനിമ കാണുമ്പോൾ, നമ്മൾ അതിൽ നിന്ന് ഉൾക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്. നമ്മളെ മാറ്റാൻ കഴിയുന്ന സിനിമകൾ നിർമ്മിക്കാൻ മലയാളത്തിന് സാധിക്കുന്നു എന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.

തുടർന്ന് ചലച്ചിത്രതാരം ലിജോമോൾ ജോസ് 2013-ൽ ഡെലിഗേറ്റായി ഐഎഫ് എഫ് കെയിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചു.ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ബി രാകേഷ്, ജി എസ് വിജയൻ, സുധീർ കരമന, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *