EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഫെസിലിറ്റേഷൻ സെന്ററുകൾ അവധിദിവസങ്ങളിലും; പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ…

സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ആരംഭിച്ച ഫെസിലിറ്റേഷൻ സെന്ററുകൾ ഇന്നും നാളെയും പ്രവർത്തിക്കുമെന്നും പൊതുജനങ്ങൾഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അനുകുമാരി.ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ചു ഇന്ന് തിരുവനന്തപുരം നഗരത്തിൽ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരവാസികൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. നാളെയും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കു മെന്നും കളക്ടർ അറിയിച്ചു.

ജില്ലയിലെ എല്ലാ ബൂത്ത് പരിസരങ്ങളിലും ഫെസിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന എല്ലാ സംശയങ്ങളും ദൂരീകരിക്കുവാനും 2002 വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യുന്നതിനും എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുന്നതിനും സഹായിക്കുകയാണ് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ വഴി ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്കും ബി എൽ ഒമാർക്കും ഗുണകരമാകുന്ന തരത്തിലാണ് ഫെസിലിറ്റേഷൻ സെന്ററുകൾ തയ്യാറാക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടർ അറിയിച്ചു. സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ബി.എൽ.ഓ മാരുടെ മേൽനോട്ടത്തിൽ ആവശ്യമായ വോളണ്ടിയേഴ്‌സിനെയും നിയമിച്ചിട്ടുണ്ട്.. ഫെസിലിറ്റേഷൻ സെന്ററുകളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് ജില്ലയിലെ എല്ലാ രാഷ്ട്രീയ പ്രവർത്തകരുടെയും റസിഡൻസ് അസോസിയേഷനുകളുടെയും പൗരസമിതികളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.

നെയ്യാർ ഡാം തുറക്കും

കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും ഇന്ന് (22.11.2025) രാവിലെ 15സെന്റീമീറ്റർ വീതം ( നിലവിൽ 20സെന്റിമീറ്റർ ഉയർത്തിയിട്ടുള്ളതിനാൽ ആകെ 80 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം രണ്ടാം ദിവസം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 2-ാം ദിവസമായ 21.11.2025ൽ തന്ത്രി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്‌പാഞ്ജജലിയും, പ്രത്യേക പൂജകളും, നിവേദ്യങ്ങളും നടത്തുകയും തുടർന്ന് പണ്ഡ‌ിതന്മാർ വേദ ചെറുചുറ്റിനുള്ളിലും സൂക്തജപം എന്നിവപാരായണം നടത്തി. ശ്രീലകത്ത് തന്ത്രിമാർ വേദജപം നടത്തി. വേദഘോഷങ്ങളാൽ ക്ഷേത്രപരിസരം മുഖരിതമായിരുന്നു. മറ്റു തന്ത്രിമാരായ പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, എന്നിവർ സ്വാമിക്ക് പ്രത്യേക പുഷ്പജ്ഞാലി നടത്തി.
വലിയലങ്കാരവും, എല്ലാ ക്ഷേത്രനടയിൽ മാലകെട്ടി അലങ്കാരവും ഉണ്ടായിരുന്നു. രാവിലെ 07.30 മണിക്ക് പൂയ്യംതിരുനാൾ ഗൗരി പാർവ്വതി ഭായി. അശ്വതിതിരുനാൾ ഗൗരി ലക്ഷ്‌മി ബായി, ഗിരിജവർമ്മ എന്നിവർ ക്ഷേത്രദർശനത്തിനായും, വേദജപങ്ങൾ ശ്രവിക്കാനായും വന്നിരുന്നു. ജപം കഴിഞ്ഞ് ജപക്കാർക്ക് യോഗത്തുപോറ്റിമാർ ദക്ഷിണ നൽകി.
രാവിലെ 08.30 മണിക്ക് ഹൈദ്രാബാദ് ചിന്ന ജീയർ സ്വാമിയാർ ക്ഷേത്ര ദർശനത്തിനായി എത്തുകയും സ്വാമികളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കുകയും ക്ഷേത്രദർശനം കഴിഞ്ഞ്’ സ്വാമികൾ ജപക്കാർക്ക് വസ്ത്രവും, ദക്ഷിണയും നൽകുകയും ചെയ്‌തു. സ്വാമികൾക്ക് ക്ഷേത്രം വക വച്ച് നമസ്കാരവും ദക്ഷിണയും നൽകൽ ചടങ്ങ്’ യോഗത്തു പോറ്റിയായ നെയ്‌തശ്ശേരി മഠം, മനോജ് നടത്തി. ടി ചടങ്ങുകൾക്ക് ക്ഷേത്ര ഭരണസമിതി അംഗം അഡ്വഃവേലപ്പൻ നായർ സന്നിഹിതനായിരുന്നു. എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് ടി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വൈകുന്നേരം 04.00 മണിക്ക്’ ശ്രീപത്മനാഭ ഭക്തജനമണ്ഡലി യുടെയും, ഭക്തജനങ്ങളുടെയും പൊതു സഹസ്രനാമജപം ശീവേലിപ്പുരയിൽ നടന്നു. തുടർന്ന് പത്മതീർത്ഥകുളത്തിൽ വേദപണ്‌ഡിതന്മാരുടെ ജലജപവും നടന്നു.കിഴക്കേനടയിലും, വടക്കേനടയിലും കലാപരിപാടികളും ഉണ്ടായിരുന്നു
.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 254 പേർ പത്രിക സമർപ്പിച്ചു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 254 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാമനിർദ്ദേശ പത്രികകളിൽ സൂക്ഷ്മ പരിശോധന ഇന്ന് (22.11.2025) ആരംഭിക്കും.

ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം( 21.11
2025 @ 9.pm) തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 12344 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കോർപ്പറേഷൻ വാർഡുകളിൽ 581 പേരും , ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി 3097 പേരും ഇന്നലെ(21.11.2025) നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *