
ഷാനവാസിൻ്റെ മയ്യത്ത് വഴുതക്കാട് ആകാശവാണിക്കു മുന്നിലുള്ള ഫ്ലാറ്റിൽ ,ഇന്ന് വൈകുന്നേരം 5 മണിക്ക് പാളയം ജുമാമസ്ജിദിൽ ഖബറടക്കം.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ഏഴ് ജില്ലകളില്‍ മറ്റന്നാള്‍ കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കന്‍ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.

നെട്ടുകാൽത്തേരിയിലെ “തുറന്ന ജയിലിൽ” നടത്തിയ മത്സ്യ കൃഷിയിൽ 2000 കിലോയുടെ വിളവെടുപ്പ് ലഭിച്ചു. ഈ മത്സ്യങ്ങൾ മറ്റ് ജയിലുകളിലേക്കും വിൽപനയ്ക്കുമായി ഉപയോഗിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ ആയിരുന്നു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. മത്സ്യ കൃഷി കൂടാതെ റംബുട്ടാൻ, കൂൺ, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് കരിമീൻ കൃഷിയും നെട്ടുകാൽത്തേരിയിൽ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു


