
നവജാത ശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ …

പുതുക്കാട്ടെ നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ അനീഷ, ബവിന് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. നവജാത ശിശുക്കളെ സംസ്കരിച്ചെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ ഇന്ന് ഫോറന്‍സിക് പരിശോധനയും നടക്കും. കൊലപാതകം ബന്ധുക്കളുടെ അറിവോടെ ആയിരുന്നോ എന്നും പൊലീസ് പരിശോധിക്കും.രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയാണ് എന്നാണ് എഫ്ഐആറിൽ പറയുന്നത്. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

എഫ്-16 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് റഷ്യ …

യുക്രൈയ്ന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റ് റഷ്യ വെടിവച്ചിട്ടു. പൈലറ്റ് കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് റഷ്യന്‍ സൈന്യം വന്‍തോതില്‍ ഡ്രോണുകളും മിസൈലുകളും യുക്രൈയ്നിലേക്ക് അയച്ചത്. ഏകദേശം 477 ഇറാന് നിര്‍മിത ഷാഹിദ് ഡ്രോണുകളും 60 മിസൈലുകളാണ് റഷ്യ അയച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇവയെ നേരിടാന്‍ വിന്യസിച്ച എഫ്-16 ആണ് തകര്‍ന്നുവീണത്.2021ല്‍ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ ആക്രമണം റഷ്യ നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. യുക്രൈയ്ന്റെ ഓയില്‍ റിഫൈനറികളെ ലക്ഷ്യമിട്ട് കിന്‍സാല്‍ എയ്റോ ബാലിസ്റ്റിക് ഹൈപ്പര്‍സോണിക് മിസൈലുകള്‍ അയച്ചതായും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

