
ആറളം വന്യജീവി സങ്കേതത്തിലെ മീന്‍മുട്ടി നരിക്കടവിലെ വനംവകുപ്പിന്റെ ക്യാംപ് ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വിവിധ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ആറളം പോലിസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങളായ അനീഷ് (31), വിനോദ് എന്ന ഏലിയാസ് പക്രു (27) എന്നിവര്‍ പിടിയിലായിരിക്കുന്നത്. 2024 ഡിസംബര്‍ രണ്ടിനും പതിനാന്നിനും ഇടയിലായിരുന്നു ക്യാംപ് ആക്രമിക്കപ്പെട്ടത്.ഓഫിസിന്റെ ഗെയിറ്റ് തകര്‍ത്ത് ഉള്ളില്‍ കയറിയ ഇരുവരും ജീവനക്കാരുടെ മുറിയിലെ കിടക്കകള്‍ വലിച്ച് പുറത്തേക്ക് എറിയുകയും ഓഫിസിനു മുന്നിലെ പ്രവര്‍ത്തന ക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ വലിച്ച് പൊട്ടിക്കുകയും വയറിങ്ങും സ്വിച്ച് ബോര്‍ഡുകളും സോളാര്‍ പാനലും ബാറ്ററിയും നശിപ്പിക്കുകയും ചെയ്തിരുന്നു. മാവോവാദികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് ആദ്യം കരുതിയത്. എന്നാല്‍, ചുവരില്‍ അക്രമികള്‍ വരച്ച ചിത്രങ്ങള്‍ മാറിചിന്തിക്കാന്‍ പോലിസിനെ പ്രേരിപ്പിച്ചു.

നാഷണൽ വോട്ടേഴ്സ് ഡേ : മാനവീയം വീഥിയിൽ സംഘടിപ്പിച്ച കാ൯ഡിൽലൈറ്റ് മാർച്ച് …


