കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 13-01-2025( ഇന്ന്) മുതൽ 16-01-2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജില്ലയിൽ മഞ്ഞ അലർട്ട് …
ജില്ലയിൽ ബുധനാഴ്ച (ജനുവരി 15), 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ,കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
വയനാട് പുല്‍പ്പള്ളിയില്‍ കടുവയുടെ ആക്രമണം തുടരുന്നു…
വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകള്‍ വച്ച് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുലര്‍ച്ചെ വളര്‍ത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവര്‍ഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.