എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ ടി നിസാറാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും.സെഷന്‍സ് കോടതി വിധിക്കെതിരേ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും. അതുവരെ അവര്‍ പോലിസിന് മുന്നില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും.
പി.പി. ദിവ്യ ഉടന്‍ കീഴടങ്ങിയേക്കും…
എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ സി.പി.എം നേതാവും കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യ ഉടന്‍ കീഴടങ്ങിയേക്കും. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാവും ദിവ്യ കീഴടങ്ങുക.എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.ഒക്ടോബര്‍ 15നാണ് എ.ഡി.എം നവീന്‍ ബാബു പള്ളിക്കുന്നിലെ ക്വാ?ര്‍ട്ടേഴ്‌സില്‍ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടര്‍ന്ന് പി.പി. ദിവ്യ ഒളിവിലാണ്.