ബഹറൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 1024 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി. 48ലക്ഷം രൂപ വിലവരുന്നതാണ് സ്വർണ്ണം. കോഴിക്കോട് ഇരിങ്ങണ്ണൂർ മുണ്ടയോടൻപൊയിൽ ഇല്ല്യാസ് (38) നെയാണ് അറസ്റ്റ് ചെയ്‌തു.എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ ഐ എക്സ് 474 വിമാനത്തിലാണ് ബഹറൈനിൽ നിന്നും ഇയാൾ കരിപ്പൂരിലെത്തിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.നാല് ഗുളികകളാണ് ഇല്ല്യാസിൻ്റെ ശരീരത്തിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത്.