കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടികളില്‍ പൊറുതിമുട്ടി ലക്ഷദ്വീപ് ജനത. കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതോടെ കടുത്ത യാത്രാദുരിതമാണ് ദ്വീപ് ജനത നേരിടുന്നത്. ഏഴ് കപ്പലുകളില്‍ അഞ്ചെണ്ണം ഒഴിവാക്കി കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ദ്വീപ് ജനതയെ വരിഞ്ഞുമുറുക്കുന്നത്. നിലവില്‍ രണ്ട് കപ്പല്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഉള്‍ക്കൊള്ളാവുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി യാത്രക്കാരാണ് ഓരോ ദിവസവും കപ്പലില്‍ കയറാനെത്തുന്നത്. ദൃശ്യങ്ങള്‍ പുറത്തുവരുമ്പോള്‍ മാത്രമാണ് ദ്വീപിലെ ദുരിതചിത്രം പുറംലോകമറിയുന്നത്. അഞ്ച് കപ്പലുകളും അറ്റകുറ്റപണിയ്ക്കായി കരയ്ക്കടുപ്പിച്ചെന്നാണ് ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ അവകാശവാദം.