കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശത്തെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണവും ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു.ക്ഷേമനിധി ബോർഡ് അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കളിൽ 2023-24 അധ്യയന വർഷം എസ്. എസ്. എൽ. സി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി, ഫിഷറീസ്, ടെക്നിക്കൽ ഹൈസ്കൂൾ തലങ്ങളിൽ കോഴ്സുകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കായിക ഇനങ്ങളിൽ സംസ്ഥാന- ദേശീയ തലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്.
വെട്ടുകാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമന്റോയും നൽകി. ആന്റണി രാജു എം.എൽ. എ അധ്യക്ഷനായിരുന്നു.364 വിദ്യാർത്ഥികൾക്കാണ് പ്രോത്സാഹന അവാർഡ് നൽകിയത്.തിരുവനന്തപുരം എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃ ത്വത്തിൽ തീരദേശ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.ജനപ്രതിനിധികൾ, മത്സ്യ ബോർഡ് അംഗം സോളമൻ വെട്ടുകാട്, മത്സ്യ ബോർഡ് തിരുവനന്തപുരം മേഖലാ എക്സിക്യൂട്ടീവ് രാജീവ് എസ്. ഐ എന്നിവരും പങ്കെടുത്തു.
എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം അന്വേഷിക്കും …
ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ പൊലീസ് മേധാവി ഷെയ്‌ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണിത്. അച്ചടക്കലംഘനം നടത്തിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സ്ഥലം മാറ്റാനും തീരുമാനമായി. ചുമതല നൽകിയിട്ടില്ല. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി ജി വിനോദ്‌കുമാറിനെ നിയമിച്ചു.തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി ജി സ്‌പർജൻകുമാർ, തൃശൂർ ഡിഐജി തോംസൺ ജോസ്, തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എസ് മധുസൂധനൻ, തിരുവനന്തപുരം സ്‌പെഷ്യൽബ്രാഞ്ച് എസ്‌പി എ ഷാനവാസ് എന്നിവർ അന്വേഷണത്തിൽ പൊലീസ് മേധാവിയെ സഹായിക്കും. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.