പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിര്‍ന്ന ആണ്‍മക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടര്‍ന്ന് മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെ പുഴയില്‍ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയില്‍ അകപ്പെട്ടത്.ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറില്‍കെട്ടി അതിസാഹസികമായാണ് കരയ്ക്കെത്തിച്ചത്. പുഴയില്‍ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രണ്ടുമണിക്കൂറാണ് നാലുപേരും പുഴയ്ക്ക് നടുവില്‍ കുടുങ്ങിപ്പോയത്. മൈസൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് എത്തിയവരാണ്. സാഹസിക ദൗത്യം പൂര്‍ത്തിയാക്കിയ രക്ഷാപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.