തൃശൂരിൽ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. അപകടത്തിൽ ശക്തൻതമ്പുരാന്റെ പ്രതിമ പൂർണമായും തകർന്നു. ശക്തൻതമ്പുരാൻ ബസ്റ്റാന്റിനു സമീപമാണ് അപകടമുണ്ടായത്.തൃശൂർ റൗണ്ടിൽ സ്ഥിതിചെയ്യുന്ന ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ലോഫ്ലോർ ബസാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെ 3 മണിയോടെയാണ് അപകടം.
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു …
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മല്ലികാർജുൻ ഖാർഗെയാണ് സോണിയയെ നിർദേശിച്ചത്. ഗൗരവ് ഗോഗോയ്, താരിഖ് അൻവർ, കെ സുധാകരൻ എന്നിവർ പിന്തുണച്ചു. പ്രതിപക്ഷ നേതാവിനെയടക്കം രാജ്യസഭാംഗങ്ങളെ പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണായ സോണിയ ഗാന്ധി ആയിരിക്കും തെരഞ്ഞെടുക്കുക.