EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം…

സർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം വൻ വിജയം. തലസ്ഥാന ന​ഗരി അപ്പാടെ സ്തംഭിച്ചു. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവൻ വഴികളും പൊലീസ് അടച്ചിട്ടു. സെക്രട്ടേറിയറ്റ് പ്രവർത്തനം പാടേ നിശ്ചലം.അഴിമതിയും സഹകരണകൊള്ളയും ഉയർത്തിയാണ് യുഡിഎഫിന്റെ പ്രതിഷേധം. ഉപരോധത്തെ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സ്തംഭിച്ചു. എം ജി റോഡ്, പാളയം, ബേക്കറി ജംഗ്ഷൻ, തമ്പാനൂർ എന്നീ ഭാഗങ്ങളിൽ വൻ ഗതാഗത കുരുക്ക്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെയും പൊലീസ് തടഞ്ഞു. ഉപദേഷ്ടാവെന്ന് മാധ്യമപ്രർത്തകർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് എം സി ദത്തനെ പൊലീസ് കടത്തിവിട്ടത്. ബാരിക്കേഡ് കടത്തി വിട്ട ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ദത്തൻ തട്ടി കയറി.കൻറോൺമെൻറ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളും യുഡിഎഫ് പ്രവർത്തകർ ഉപരോധിക്കുകയാണ്. സർക്കാരിനെതിരായ അഴിമതി, സഹകരണ ബാങ്കുകളിലെ കൊള്ള തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഉച്ച ഭക്ഷണം കൊടുക്കാൻ കാശില്ലാത്തപ്പോഴാണ് ആയിരം വാഹനങ്ങളുടെ അകമ്പടിയിൽ മുഖ്യമന്ത്രി യാത്ര നടത്തുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഘടകകക്ഷി നേതാക്കൾ ഉൾപ്പടെ മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഉപരോധ സമരത്തിനെത്തിയിട്ടുണ്ട്. ആയിരത്തി അഞ്ഞുറോളം പൊലീസുകാരെയാണ് തലസ്ഥാന നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിരിക്കുന്നത്.

ഭരിക്കുന്നത് സർക്കാരല്ല, കൊള്ളക്കാർ: വി.ഡി. സതീശൻ പിണറായിയുടെ ഭരണത്തിന് കീഴിൽ നാൽപ്പതിനായിരം കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇത്രയും കഴിവുകെട്ടൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഓട പോലും പണിയാൻ കഴിവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.

ജനവിരുദ്ധ സർക്കാരിനെ ജനങ്ങൾക്ക് മുന്നിൽ വിചാരണ ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് സെക്രട്ടേറിയറ്റ് ഉപരോധത്തിലൂടെ യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് സർക്കാരല്ല കൊള്ളക്കാരാണെന്നാണ് യു.ഡി.എഫ് ജനങ്ങളോട് പറയുന്നത്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണു കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം നൽകുന്നത്. എ.ഐ ക്യാമറ, കെ ഫോൺ, മാസപ്പടി ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ കൊള്ളയുടെ നിഷേധിക്കാനാകാത്ത തെളിവുകളാണ് പ്രതിപക്ഷം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇതിനെ പ്രതിരോധിച്ച് ഒരു വാചകം പോലും പറയാൻ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഐ ക്യാമറ ഇടപെടിൽ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ ഫോണിൽ ഈ മാസം തന്നെ നിയമനടപടി ആരംഭിക്കും. മാസപ്പടിയിൽ മാത്യു കുഴൽനാടൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സതീശൻ വ്യക്തമാക്കി.യു.ഡി.എഫ് നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.സർക്കാർ ഇപ്പോഴും അഴിമതി തുടരുകയാണ്. കെ.എസ്.ഇ.ബിയിൽ 25 വർഷത്തേക്ക് ഒരു യൂണിറ്റിന് 4.27 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാർ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒപ്പുവച്ചിരുന്നു. ഈ സർക്കാർ ആ കരാർ റദ്ദാക്കി ഏഴ് രൂപയ്ക്ക് വൈദ്യുതി വാങ്ങി. ഇതിലൂടെ ആയിരം കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കുണ്ടായത്. റഗുലേറ്ററി അതോറിട്ടിയുമായി ചേർന്ന് കോടികളുടെ കൊള്ള നടത്തുന്നതിന് വേണ്ടിയാണ് കരാർ റദ്ദാക്കിയത്. സർക്കാർ നടത്തിയ ഈ കൊള്ളയുടെ നഷ്ടം നികത്താനാണ് വൈദ്യുത ചാർജ് വർധിപ്പിക്കുന്നത്. പിണറായിയുടെ ഭരണത്തിന് കീഴിൽ നാൽപ്പതിനായിരം കോടി രൂപയുടെ നഷ്ടത്തിലാണ് കെ.എസ്.ഇ.ബി. അഴിമതിയും കെടുകാര്യസ്ഥതയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇത്രയും കഴിവുകെട്ടൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. ഒരു ഓട പോലും പണിയാൻ കഴിവില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.

മലയിൻകീഴ് കാട്ടാക്കട റൂട്ടിൽ അന്തിയൂർക്കോണം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാറി ബസ് റൂട്ടിൽ നിരപ്പായ വസ്തു വിൽപ്പനയ്ക്ക്…

Leave a Comment

Your email address will not be published. Required fields are marked *