രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നു മാത്രം 2,701 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഏകദേശം നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 1,765 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ചൊവ്വാഴ്ച 1,881 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ ദിവസത്തെ കേസുകളേക്കാള്‍ 81 ശതമാനമായിരുന്നു ഇന്നലത്തെ വര്‍ധന. ഇതില്‍ 1,242 കേസുകളും മുംബൈയിലായിരുന്നു. തലേദിവസത്തെ എണ്ണത്തിന്റെ ഇരട്ടിയാണിത്. ബി എ 5 വകദേം ബാധിച്ച ഒരു കേസ് സംസ്ഥാനത്ത് ഇന്നലെ റിപോര്‍ട്ട് ചെയ്തിരുന്നു.