തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. മേയറായി വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് 27-ാം ദിവസമാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തുന്നത്. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. ഔദ്യോഗിക പരിപാടികളുടെ പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള അദ്ദേഹത്തിന്റെ റോഡ് ഷോ പാർട്ടി പ്രവർത്തകർ വലിയ ആഘോഷമാക്കി.

സ്വർണമെഡൽ നേടീയ കേരള പൊലീസ് വനിതാടീം…

അഖിലേന്ത്യാ പൊലീസ് ഗെയിംസ് ; കേരള പൊലീസിന് മിന്നും വിജയം തിരുവനന്തപുരം: വെസ്റ്റ് ബംഗാളിലെ സശസ്ത്ര സീമബൽ സിലിഗുരിയിൽ നടന്ന ഓൾ ഇന്ത്യ പൊലീസ് ഹാൻഡ് ബാൾ ക്ലസ്റ്റർ 2025-26 ൽ ബാസ്കറ്റ് ബാളിൽ കേരള പൊലീസ് ടീം ചാമ്പ്യന്മാർ. കേരള പൊലീസ് വനിതാ ടീം സ്വർണമെഡലും പുരുഷടീം വെള്ളിമെഡലും നേടി. ഉത്തർപ്രദേശ് പൊലീസായിരുന്നു ഫൈനലിൽ ഇരു ടീമിന്റെയും എതിരാളികൾ. കേരള പൊലീസ് വനിതാ ടീം രാജസ്ഥാൻ പൊലീസിനെ (71-46) തോൽപ്പിച്ചാണ് സെമിഫൈനൽ കടന്ന് ഫൈനലിലെത്തിയത്. പഞ്ചാബ് പൊലീസിനെ (76-60) തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിലെത്തിയത്.