
ആറ്റിങ്ങൽ: ബിവറേജസ് കോർപ്പറേഷൻ്റെ ആറ്റിങ്ങൽ വലിയ കുന്നിലെ വെയർഹൗസിൽ നടത്തിയ പരിശോധനയിൽ കണക്കിൽ പെടത്ത 50 കെയിസ് മദ്യം കണ്ടെത്തി. കോർപ്പറേഷൻ്റെ വിവിധയിടങ്ങളിൽ നിന്നുള്ള 25 അംഗ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം കൊടുത്തത്. വില കൂടെയ മദ്യം ബിയറുകൾ, കാലപ്പഴക്കം വന്നതും, സ്റ്റിക്കർ ലേബൽ എന്നിവയില്ലാത്ത മദ്യ കെയിസുകൾ എന്നിവയാണ് കണക്കിൽ പെടാതെ കിടക്കുന്നത്.

