
ചൈനയിലും തായ്വാനിലും കനത്ത നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തില്‍ 22 പേരാണ് തായ്വാനിൽ മരിച്ചത്. 135 ഓളം പേരെ കാണാതായി. തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽനിന്നും 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
ശക്തമായ കാറ്റിനെ തുടർന്ന് മിക്കയിടത്തും മരങ്ങൾ കടപുഴകി. മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടിലാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
