EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; സർക്കാറിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം,

 പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം തുടരും. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകൾ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.എന്നാൽ ഇത്തവണത്തെ സമ്മേളനകാലയളവിൽ സഭ കലുഷിതമാകാനാണ് …

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും; സർക്കാറിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം, Read More »

തനിക്ക് അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു….

 പൂരം കലക്കൽ വിഷയത്തില്‍ ത്രിതല അന്വേഷണം. എഡിജിപി പങ്കുവെച്ച അന്വേഷണ റിപ്പോർട്ട് നേരത്തെ സർക്കാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സിപിഐ നേതാക്കൾ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നടപടി.തൃശൂർ പൂരവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണ് ഇക്കുറി അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പൂരത്തിൽ നടന്നിട്ടുണ്ട്. അങ്ങനെ സംശയിക്കാൻ ഉള്ള ഒരുപാട് കാര്യം റിപ്പോർട്ടിൽ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടത്താൻ സർക്കാർ …

തനിക്ക് അങ്ങനെ ഡാമേജ് ഉണ്ടാക്കാവുന്ന വ്യക്തിത്വമല്ല തനിക്കുള്ളതെന്നും മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു…. Read More »

വര്‍ണ്ണവിസ്മയം; ശാന്തിഗിരി ഫെസ്റ്റ് 2024

മനം നിറയ്ക്കും വര്‍ണ്ണവിസ്മയം; ശാന്തിഗിരി ഫെസ്റ്റ് കളർഫുൾ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. പോത്തൻകോട് (തിരുവനന്തപുരം) : പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒട്ടേറെ പുതുമകളോടെ അവതരിപ്പിക്കുന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് ഇന്ന് ( ഒക്ടോബര്‍ 2 ബുധനാഴ്ച) തുടക്കമാകും. ബൈപ്പാസ് റോഡില്‍ ശാന്തിഗിരി ആശ്രമത്തിന്റെ ഒന്നാം നമ്പര്‍ പ്രവേശനകവാടം മുതല്‍ കാര്‍ണിവല്‍ നഗരി മുഴുവന്‍ കാഴ്ചയുടെ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ത്താണ് ഇക്കുറി ഫെസ്റ്റിന്റെ വരവ്. പതിവ് പ്രദര്‍ശന വിപണന മേളയ്ക്കപ്പുറം ദീപാലങ്കാരങ്ങളുടെ വസന്തമാണ് …

വര്‍ണ്ണവിസ്മയം; ശാന്തിഗിരി ഫെസ്റ്റ് 2024 Read More »

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വർഷം തികയുന്നു…

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ കേരളത്തിലെരാഷ്ട്രീയ ചരിത്രത്തിൽ സുപ്രധാന നേതാവായി വളർന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. പ്രതിസന്ധികളിൽ പാർടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടു.തൊഴിലാളി – കർഷക പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണൻ വർഗബഹുജന സംഘടനകൾ നേടിയ വളർച്ചയിലും നേതൃപരമായ പങ്കു വഹിച്ചു. എതിരാളികളിൽ പോലും ആദരവുണ്ടാക്കിയ വ്യക്തിപരമായ ഔന്നത്യം അദ്ദേഹത്തെ ജനകീയനായ നേതാവാക്കി. …

സഖാവ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടുപിരിഞ്ഞ് രണ്ടു വർഷം തികയുന്നു… Read More »

‘മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല, ആഞ്ഞടിച്ച് പിവി അന്‍വര്‍ എം എല്‍ എ

പോലിസിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് അന്‍വര്‍ ആഞ്ഞടിച്ചത്. പോലിസിനെതിരെയും സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പോലിസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതിനല്‍കിയിട്ടും ഭരണകക്ഷിക്കോ പോലിസിനോ അനക്കമില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. രാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.പുഷ്പനെ …

‘മതവിശ്വാസിയായാല്‍ വര്‍ഗീയ വാദിയാകില്ല, ആഞ്ഞടിച്ച് പിവി അന്‍വര്‍ എം എല്‍ എ Read More »

വീടിന് തൊട്ടരികില്‍ അര്‍ജുന് നിത്യനിദ്ര; മൃതദേഹം സംസ്‌കരിച്ചു…

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന് നാടിന്റെ യാത്രാമൊഴി. അര്‍ജുനെ അവസാനമായി ഒരു നോക്കു കാണാന്‍ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലേയ്ക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. അര്‍ജുനെ വാര്‍ത്തയിലൂടെ മാത്രം അറിഞ്ഞ് കാണാനെത്തിയവരാണ് ഇതില്‍ ഏറെയും. അര്‍ജുന്റെ മൃതദേഹത്തിന് മുന്നില്‍ പലരും നിറകണ്ണുകളോടെ നിന്നു. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം …

വീടിന് തൊട്ടരികില്‍ അര്‍ജുന് നിത്യനിദ്ര; മൃതദേഹം സംസ്‌കരിച്ചു… Read More »

ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ജീവിതം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി ആർ.ബിന്ദു

ഭിന്നശേഷി ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. തടസരഹിത ജീവിതം ഭിന്നശേഷിക്കാർക്ക് ഉറപ്പു നൽകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു പറഞ്ഞു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിലെ ഗുണഭോക്താക്കൾക്ക് വിവിധ സഹായ ഉപകരണങ്ങളും മറ്റ് പദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനുള്ള …

ഭിന്നശേഷിക്കാർക്ക് തടസ്സരഹിത ജീവിതം ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി ആർ.ബിന്ദു Read More »

ഗവ. പി.വി എൽ.പി.എസ് കുഴിവിളയിൽ വർണ്ണ കൂടാരം…

കാട്ടാക്കട നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന സർക്കാർ പി.വി എൽ.പി.എസ് കുഴിവിളയിൽ വർണ്ണ കൂടാരം ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി നവീകരിച്ചത്. കുഞ്ഞുങ്ങളുടെ പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും വികാസ മേഖലകൾക്കും പ്രാധാന്യം നൽകുന്ന 13 ഇടങ്ങളാണ് വർണ്ണ കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷ് അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജും, കേരള ഹാര്‍ട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാര്‍ഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിക്കുന്നു…

സെപ്റ്റംബര്‍ 29 ആം തീയതി വ്യാഴാഴ്ച ‘Use Heart for Action” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന ഹൃദ്രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 40,000 ഹൃദ്രോഗികളെയാണ് ഓ.പിയില്‍ മാത്രം പരിചരിച്ചത്. ഒരു മാസം 400 ആന്‍ജിയോപ്ലാസ്റ്റികള്‍ ആണ് ചെയ്തു വരുന്നത് ഇതില്‍ 200 ഓളം ആന്‍ജിയോപ്ലാസ്റ്റികള്‍ ഹൃദയാഘാതം മൂലം അടിയന്തിര സാഹചര്യത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടിവരുന്നത്. …

തിരുവനന്തപുരം മെഡിക്കല്‍ കോളേജും, കേരള ഹാര്‍ട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാര്‍ഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിക്കുന്നു… Read More »

ഷിരൂർ ഗംഗാവലി പുഴയിൽ നിന്നും 72 ദിവസം കഴിഞ്ഞ് അർജുന്റെ മൃതശരീരം ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടെത്തി…

ഷിരൂർ – ഗംഗാവലി പുഴയിൽ നടന്ന തിരച്ചിലിൽ അർജുന്റെ ലോറി കണ്ടെത്തി. സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറി കണ്ടെത്തിയത്. നിരവധി സമ്മർദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ‘അർജുനും’ ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്.