EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണമെന്ന് മുഖ്യമന്ത്രി…

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രദർശന വാടക നിശ്ചയിക്കൽ വിഷയത്തിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണത്തെ പൂരം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ സ്വാഗതം ചെയ്തു. ഇക്കാര്യം ആലോചിക്കാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നിലവിലുള്ള ധാരണ പ്രകാരം ഇത്തവണ പൂരം ഭംഗിയായി നടത്തണം. രാജ്യത്തെ തന്നെ പ്രധാന …

തൃശ്ശൂർ പൂരം നിലവിലുള്ള ധാരണ പ്രകാരം നടത്തണമെന്ന് മുഖ്യമന്ത്രി… Read More »

കൊല്ലപ്പെട്ടവരുടെ കരളും വൃക്കയും മോഷ്ടിക്കുന്ന ഇസ്രായേല്‍…

കുട്ടികളെന്നോ വൃദ്ധരെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ കൊന്നൊടുക്കുന്ന ഇസ്രായേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതയില്‍ ഞെട്ടിക്കുന്ന മറ്റൊരു വിവരം പുറത്ത്. ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ വിട്ടുനല്‍കിയ 80 മൃതദേഹങ്ങള്‍ വികൃതമാക്കിയ നിലയിലായിരുന്നു ലഭിച്ചത്. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആന്തരികാവയവങ്ങള്‍ മോഷ്ടിച്ചെന്ന കാര്യം സ്ഥിരീകരിച്ചത്.മൃതദേഹങ്ങളില്‍ നിന്ന് സുപ്രധാനമായ അവയവങ്ങള്‍ മോഷ്ടിക്കുന്നതായി യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ജനീവ ആസ്ഥാനമായുള്ള യൂറോമെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ ഗസയിലെ അല്‍ഷിഫ, ഇന്തോനേഷ്യന്‍ …

കൊല്ലപ്പെട്ടവരുടെ കരളും വൃക്കയും മോഷ്ടിക്കുന്ന ഇസ്രായേല്‍… Read More »

KPCC. ഡി ജി പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം… ഷെല്ലും,കണ്ണീര്‍ വാതകവും…

ഹിറ്റ്‌ലറുടെ പുനര്‍ജന്മമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മാധ്യമങ്ങള്‍ക്ക് പിണറായി വിജയന്‍ ആരെന്നു തുറന്നു കാണിക്കാന്‍ കഴിയുന്നില്ലെന്നും കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. കെ പി സി സി ഡി ജി പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരന്‍. പിണറായിക്ക് ജനാധിപത്യത്തോട് ബാധ്യതയില്ല. ധിക്കാരിയും മുന്‍വിധിയോടെ കാര്യങ്ങള്‍ കാണുന്നയാളുമാണ് മുഖ്യമന്ത്രി. കറുത്ത കൊടി കാണിച്ചവരെ വാഹനം കയറ്റി കൊല്ലാന്‍ നോക്കുന്നു. ജനങ്ങള്‍ക്ക് സമാധാനമില്ല. പി ശശിയാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ക്രമസമാധാനം തകര്‍ന്നുപോയി.ഞങ്ങള്‍ കലാപാഹ്വാനത്തിന് ഇല്ല.കോണ്‍ഗ്രസുകാര്‍ …

KPCC. ഡി ജി പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം… ഷെല്ലും,കണ്ണീര്‍ വാതകവും… Read More »

മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: കെ. സുധാകരന്‍…

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ട്വന്റിഫോര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടി. ഒരു മാധ്യമ പ്രവര്‍ത്തക അവരുടെ ജോലി ചെയ്താല്‍ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി …

മാധ്യമ സ്വാതന്ത്ര്യം പിണ്ഡം വെച്ച് പിണറായി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു: കെ. സുധാകരന്‍… Read More »

ഡോ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് ജാമ്യം…

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ഥിനിയായ ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതി റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാര്‍ഥിയാണെന്ന പരിഗണനയിലാണ് കോടതി ജാമ്യം നല്‍കിയത്. ഡിസംബര്‍ 12 മുതല്‍ ജൂഡിഷ്യല്‍ കസ്റ്റഡിലാണെന്നും തുടര്‍പഠനം മുന്നോട്ട് കൊണ്ടുപോകണമെന്നും റുവൈസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസുമായി സഹകരിക്കുമെന്നും റുവൈസ് അറിയിച്ചു. ഇതോടെയാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന, മികച്ച അക്കാദമിക് പിന്‍ബലമുണ്ടായിരുന്ന വ്യക്തിയാണ് സ്ത്രീധനം ആവശ്യപ്പെട്ടു എന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടായതെന്നും കോടതി …

ഡോ ഷഹനയുടെ ആത്മഹത്യ; പ്രതി റുവൈസിന് ജാമ്യം… Read More »

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസിനു നേരെ മുളകുപൊടി പ്രയോഗം, അറസ്റ്റ്…

നവകേരള സദസ്സിനെതിരേ പ്രതിഷേധിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെഎസ്‌യു പോലിസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തി. വെള്ളയമ്പലം ജങ്ഷന്‍വരെ പോലിസ് കെഎസ്‌യു പ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി. പല നേതാക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കെപിസിസി ആസ്ഥാനത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പോലിസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. മുട്ടത്തോടിനുള്ളില്‍ മുളകുപൊടി നിറച്ചാണ് പ്രയോഗിച്ചെന്നാണ് നിഗമനം. ഇതിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ റോഡില്‍ നിന്നും …

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പോലിസിനു നേരെ മുളകുപൊടി പ്രയോഗം, അറസ്റ്റ്… Read More »

വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്നു വി.ഡി. സതീശൻ…

തലസ്ഥാനത്ത് പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വളരെ മോശമായാണ് പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പോലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പോലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. പൊലീസിനു വിട്ടുകൊടുക്കാതെ ഞാൻ അവരെ എന്റെ വാഹനത്തിൽ …

വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്നു വി.ഡി. സതീശൻ… Read More »

ഗസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു…

യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഗസയില്‍ അഞ്ചു സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യത്തിന്റെ സ്ഥിരീകരണം. ബന്ദികളായ മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം തന്നെ വെടിവച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും സൈനികരുടെ മരണം. ഇതോടെ ഗസ മുനമ്പില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 127 ആയെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. എന്നാല്‍, കൊല്ലപ്പെടുന്നതും പരിക്കേറ്റതുമായ സൈനികരുടെ എണ്ണം ഇസ്രായേല്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇസ്രായേല്‍ സൈന്യം ഖാന്‍ യൂനിസിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആക്രമണം കടുപ്പിച്ചപ്പോഴാണ് തെക്കന്‍ ഗസയില്‍ …

ഗസയില്‍ അഞ്ച് ഇസ്രായേല്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു… Read More »

നരഭോജി കടുവ കൂട്ടിലായി…

വയനാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവിൽ കൂട്ടിലായി. കൂ​ട​ല്ലൂരി​ൽ യു​വാ​വി​നെ കൊ​ന്ന കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. പത്ത് ദിവസം നീണ്ട തിരച്ചിലിന് ഒടുവിലാണ് കടുവയെ തളയ്ക്കാനായത്. കൂടല്ലൂര്‍ കോളനി കവലയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. പൂതാടി മൂടക്കൊല്ലിയില്‍ യുവാവിനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപമാണ് കെണി ഒരുക്കിയിരുന്നത്.വനംവകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ്സ് പ്രായമുള്ള WWL 45 എന്ന ആൺ കടുവയാണ് പിടിയിലായത്. 6 ക്യാമറകളുമായി 80 പേ​ര​ട​ങ്ങു​ന്ന വനംവകുപ്പ് സംഘമാണ് കടുവയ്ക്കായി തിരിച്ചിൽ നടത്തിയിരുന്നത്. …

നരഭോജി കടുവ കൂട്ടിലായി… Read More »

മിഠായിത്തെരുവിൽ ഇറങ്ങി ഹലുവ രുചിച്ച് ഗവര്‍ണര്‍…

കോഴിക്കോട്ട് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവര്‍ണര്‍ കോഴിക്കോട് മാനാഞ്ചിറയിലെത്തി. മിഠായി തെരുവിൽ നടക്കാനിറങ്ങിയ ഗവർണർ ഹലുവ കടയിൽ കയറി മധുരം നുണഞ്ഞു. ആളുകളുമായി സൗഹൃദ സംഭാഷണം നടത്തിയും കുട്ടികളെ ലാളിച്ചും സ്കൂൾ കുട്ടികൾക്കൊപ്പം സെൽഫിയെടുത്തും ഗവർണർ മിഠായിത്തെരുവ് കീഴടക്കി. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കാതെ തെരുവിൽ സഞ്ചരിച്ച ഗവർണർ പൊലീസുകാർക്ക് ശരിക്കും തലവേദനയാകുകയും ചെയ്തു. തനിക്ക് പോലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ …

മിഠായിത്തെരുവിൽ ഇറങ്ങി ഹലുവ രുചിച്ച് ഗവര്‍ണര്‍… Read More »