EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുറത്തുവരുന്നത്. അവസരങ്ങൾ കിട്ടാൻ സിനിമയിൽ പലർക്കും വഴങ്ങേണ്ടതായി വരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പ്രധാന നടന്മാർ, നിർമാതാക്കൾ, സംവിധായകർ എന്നിവർ സ്ത്രീകളെ ചൂഷണത്തിനായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരവസരം കിട്ടാൻ സ്ത്രീകൾക്ക് വിട്ടിവീഴ്ച്ച ചെയ്യേണ്ടതായി വരുന്നു. വഴങ്ങാത്ത നടിമാരെ സിനിമയിൽ ഉൾപ്പെടുത്താതെ അവസരങ്ങൾ നഷ്ടപ്പെടുത്തും. പേജ് 55 ൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വ്യക്തമാക്കുന്നു, കൂടാതെ നടന്മാർ സ്ത്രീകളുടെ വാതിലിൽ മുട്ടുന്നുവെന്നും വാതിൽ തകർത്ത ആകാത്ത കടക്കുമോയെന്ന ആശങ്കയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മദ്യവും ലഹരിയും ഒഴിവാക്കണമെന്ന് നിർദേശം നൽകുന്നു. സിനിമയിൽ പ്രവർത്തിക്കുന്ന വനിതകകൾക്ക് താമസ- യാത്ര സൗകര്യങ്ങൾ നിർമാതാക്കൾ ഒരുക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർദേശിക്കുന്നു. ക്രിമിനൽ പച്ചത്തരമുള്ളവരെ ഡ്രൈവറായി നിയമിക്കരുതെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. പ്രതിഫലം നൽകുന്നതിലും വിവേചനം ഉണ്ട്.സിനിമയെ നിയന്ത്രിക്കുന്നത് മാഫിയ സംഘം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യങ്ങൾ എല്ലാം പുറത്ത് പറഞ്ഞാൽ അവസരം നഷ്ടപ്പെടുമെന്ന് ഭയന്നാണ് പലരും പുറത്തു പറയാത്തതെന്നും ഒരു നടി മൊഴി രേഖപ്പെടുത്തിയതായി റിപ്പോട്ടിൽ പറയുന്നു. വലിയ തരത്തിലുള്ള ചൂഷണമാണ് സ്ത്രീകൾക്ക് എതിരെ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ ഒരു സ്ത്രീയ്ക്ക് അവസരം ലഭിക്കണമെങ്കിൽ വിട്ടുവീഴ്ചകൾക്ക് വഴങ്ങേണ്ട അവസ്ഥ നടിമാർക്ക് ഉണ്ട്. രക്ഷിതാക്കൾക്ക് പോലും ഇതിനു വഴങ്ങേണ്ടതായി വരുന്നുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ ഉന്നത സ്ഥാനത്തുള്ള സിനിമയിലെ പലരും വേട്ടക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. താമസ സ്ഥലത്തും യാത്രകളിലും ചൂഷണം നേരിടുന്നുവെന്നും നടിയെ ആക്രമിച്ച കേസ് ഒന്ന് മാത്രമാണെന്നും മലയാള സിനിമയിലെ പല നല്ല മുഖങ്ങളും ഇല്ലാതാകുന്നതാണ് പല കാര്യങ്ങളുമെന്നും റിപ്പോർട്ടിൽ പറയുന്നു.

30കാരിയുടെ പരാതിയില്‍ 24കാരന്‍ അറസ്റ്റില്‍...

സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയും 10 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന 30കാരിയുടെ പരാതിയില്‍ 24കാരന്‍ അറസ്റ്റില്‍. കന്യാകുമാരി മാങ്കോട് അമ്പലക്കാലയില്‍ സജിന്‍ ദാസിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്.കന്യാകുമാരില്‍നിന്ന് ജോലിക്കായി മൂന്നുവര്‍ഷം മുമ്പ് കവിയൂരില്‍ എത്തിയ സജിന്‍ദാസ് രണ്ട് വര്‍ഷം മുമ്പ് ഭര്‍തൃമതിയായ കവിയൂര്‍ സ്വദേശിനിയുമായി പരിചയത്തിലാവുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പളനിയിലും വേളാങ്കണ്ണിയിലും അടക്കം എത്തിച്ച് പീഡിപ്പിച്ചു. ഇതിനിടെ പലപ്പോഴായി 10 ലക്ഷത്തോളം രൂപയും കൈകലാക്കി.

ബാങ്കില്‍ നിന്നും 26 കിലോ പണയ സ്വര്‍ണ്ണം കവര്‍ന്ന കേസ്: മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണ്ണ തട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെല്ലങ്കാന പോലിസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പോലിസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.17 കോടിയുടെ സ്വര്‍ണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നടന്നത് അവിശ്വനീയമായ കഥകളാണ്. മൂന്ന് വര്‍ഷമായി ബാങ്കിലുണ്ടായിരുന്ന മാനേജര്‍ സ്ഥലംമാറി പോകുന്നു. പിറകെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലെ 26 കിലോ സ്വര്‍ണ്ണം വ്യാജമാണെന്ന് തളിയുന്നു. സ്ഥലം മാറ്റിയ മുന്‍ മാനേജര്‍ മധ ജയകുമാര്‍ പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുന്നു. പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങുന്നു. ഒടുവില്‍ എല്ലാത്തിനും പിറകില്‍ സോണല്‍ മാനേജറാണെന്നും, കാര്‍ഷിക വായ്പയുടെ മറവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേര്‍ന്ന് വന്‍ തട്ടിപ്പാണ് നടന്നതെന്ന വ്യക്തമാക്കി ബാങ്ക് മാനേജര്‍.

Leave a Comment

Your email address will not be published. Required fields are marked *